
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലോഞ്ച് നടന്നു. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ടീം ഒന്നിക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്.
ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് താൽകാലികമായി നൽകിയിരിക്കുന്ന പേര് ‘നാനി-ഒഡേല 2’ എന്നാണ്.
മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ് കഥാപാത്രമായാണ് നാനിയെ ഈ ചിത്രത്തിൽ ശ്രീകാന്ത് ഒഡേല അവതരിപ്പിക്കാൻ പോകുന്നത്. ഈ കഥാപാത്രത്തിനായി ശാരീരികമായി വലിയൊരു പരിവർത്തനം വരുത്താനുള്ള ഒരുക്കത്തിലാണ് നാനി. ദസറയുടെ 100 മടങ്ങ് സ്വാധീനം സൃഷ്ടിക്കാൻ ഈ പ്രോജക്റ്റിലൂടെ ലക്ഷ്യമിടുന്നുവെന്ന് നാനി അടുത്തിടെ പ്രസതാവിച്ചിരുന്നു.
നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ‘നാനി-ഒഡേല 2’ ഒരുങ്ങുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]