
ഓഫ്സ്ക്രീൻ ചിത്രങ്ങൾ പുറത്തുവിട്ട് എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിയൊരുക്കാറുണ്ട് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. അതുപോലൊന്ന് കഴിഞ്ഞദിവസവും സംഭവിച്ചു. തന്റെ വിവിധ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ മമ്മൂട്ടി പോസ്റ്റ് ചെയ്ത ഒരുചിത്രം നിമിഷങ്ങൾക്കകമാണ് വൈറലായത്.
ഓഫ് വൈറ്റ് നെക്ലെസ് ടീ ഷർട്ടും ഓവർ സൈസ് ജീൻസും ധരിച്ച് നിൽക്കുന്ന മമ്മൂട്ടിയേയാണ് ചിത്രത്തിൽ കാണാനാവുക. ALLG (ആൾ ഗുഡ്) എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഷാനി ഷാകിയാണ് ചിത്രം പകർത്തിയിരിക്കുന്നത്. ചലച്ചിത്രമേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് ചിത്രത്തിന് പ്രതികരണങ്ങളുമായെത്തിയത്.
ഫുട്ബോൾതാരം സി.കെ.വിനീത്, നടനും സംവിധായകനുമായ രമേഷ് പിഷാരടി, നടി സാധിക വേണുഗോപാൽ തുടങ്ങിയവർ ഇതിലുൾപ്പെടുന്നു. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിച്ചിട്ട് പോയാ മതി.., ഇക്കാന്ന് വിളിച്ച നാവുകൊണ്ട് ചെക്കാന്നു വിളിപ്പിക്കുമല്ലോ ഇയാൾ, സോഷ്യൽ മീഡിയ കത്തിച്ചു എന്നെല്ലാം നീളുന്നു കമന്റുകൾ.
നിലവിൽ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിക്കൊപ്പം വിനായകനും ചിത്രത്തിൽ എത്തുന്നുണ്ട്. ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത ബസൂക്ക, ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഡൊമനിക് ആന്റ് ദ ലേഡിസ് പേഴ്സ് എന്നിവയാണ് മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]