
ദീപക് പറമ്പോലും ദർശന സുദർശനനും ഒന്നിക്കുന്ന ‘ഇമ്പം’ ഒക്ടോബർ 27-ന് തിയേറ്ററുകളിലെത്തും. ലാൽ ജോസ് സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ സോളമന്റെ തേനീച്ചകൾ എന്ന സിനിമയാണ് ദർശനയുടെ അരങ്ങേറ്റ ചിത്രം.
ദീപക് പറമ്പോലിന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം ആയിരിക്കും ഇതെന്നാണ് സൂചനകൾ. കണ്ണൂർ സ്ക്വാഡ്, ചാവേർ എന്നീ ഹിറ്റുകൾക്ക് ശേഷമെത്തുന്ന ചിത്രമായതിനാൽ തന്നെ ആരാധകർ അമിത പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ശ്രീജിത്ത് ചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇമ്പത്തിൽ ലാലു അലക്സ് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും പോസ്റ്ററുകൾക്കുമെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമയുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസാണ്.
ഒരു മുഴുനീള ഫാമിലി എൻറർടെയ്നറായ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ ചേർന്നാണ് ഗാനങ്ങൾ ആലപിക്കുന്നത്.
Content Highlights: deepak parambol darshana sudarshan movie imbam releasing on october 27


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]