
പ്രമുഖ സംവിധായകൻ വെട്രിമാരൻ തിരക്കഥയൊരുക്കുന്ന തമിഴ് ചിത്രത്തിൽ ഉണ്ണിമുകുന്ദനും. സൂരി പ്രധാന വേഷത്തിലെത്തുന്ന ചിത്രം ദുരൈ സെന്തിൽ കുമാറാണ് സംവിധാനം ചെയ്യുന്നത്. കാക്കി സട്ടൈ, എതിർ നീച്ചൽ, കൊടി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ദുരൈ സെന്തിൽ. ‘കരുടൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശശികുമാറും വേഷമിടുന്നുണ്ട്.
ലാർക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം കുംഭകോണത്ത് ആരംഭിച്ചിട്ടുണ്ട്. ആർതർ വിൽസണാണ് ഛായാഗ്രാഹണം. യുവ ശങ്കർ രാജയാണ് സംഗീതം. സമുദ്രക്കനി, ശിവദ, രേവതി ശർമ, രാജേന്ദ്രൻ എന്നിവരും ചിത്രത്തിലുണ്ട്.
വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈയിൽ സൂരി ആയിരുന്നു നായകൻ. ചിത്രത്തിന് രണ്ടാം ഭാഗമുണ്ട്. മാളികപ്പുറമാണ് ഉണ്ണി മുകുന്ദന്റേതായി ഒടുവിലായി തിയേറ്ററുകളിൽ എത്തിയ ചിത്രം. നേരത്തെയും ഉണ്ണി മുകുന്ദൻ തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]