തമിഴ് സൂപ്പർതാരം ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനംചെയ്ത തങ്കലാന്റെ കേരളത്തിലെ പ്രചാരണ പരിപാടികൾ റദ്ദാക്കി. വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിലാണ് അണിയറപ്രവർത്തകരുടെ ഈ നടപടി. ചിത്രത്തിന്റെ കേരളത്തിലെ പ്രചാരണത്തിന്റെ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനും അണിയറപ്രവർത്തകർ തീരുമാനിച്ചു.
ശ്രീ ഗോകുലം മൂവീസാണ് തങ്കലാൻ കേരളത്തിൽ വിതരണം ചെയ്യുന്നത്. ഗോകുലം മൂവീസ്തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘തങ്കലാൻ മൂവി കേരള പ്രൊമോഷൻ പരിപാടി റദ്ദാക്കി. പ്രൊമോഷൻ പരിപാടിയുടെ ചെലവ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും എന്നാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റിൽ പറയുന്നത്. നേരത്തേ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തങ്കലാനിലെ നായകൻകൂടിയായ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.
കോലാര്‍ സ്വര്‍ണഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് ‘തങ്കലാന്’. സ്വര്‍ണഖനനത്തിനായി ബ്രിട്ടീഷുകാര്‍ ഒരു ഗ്രാമത്തിലേക്ക് വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ‘തങ്കലാ’ന്റെ പ്രമേയം. ആഗസ്റ്റ് 15-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ‘തങ്കലാന്’ തിയേറ്ററുകളിലെത്തും. പാർവതി, മാളവിക മോഹനൻ, പശുപതി, ഹരികൃഷ്ണന് അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തങ്കലാന്’. സംവിധായകനും തമിഴ് പ്രഭുവും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്.എസ്. മൂര്‍ത്തിയാണ് കലാസംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]