
ഗ്ലോബൽ ബോക്സോഫീസിൽ ചരിത്രം കുറിച്ച് ബ്ലോക്ക്ബസ്റ്ററായി വിജയക്കുതിപ്പ് തുടരുന്ന പ്രഭാസ് നായകനായ പാൻ ഇന്ത്യൻ ചിത്രം കൽക്കി 2898 എഡിയുടെ വിജയത്തിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ പങ്ക് ചെറുതല്ല. ആർട്ട്, മേക്കപ്പ്, വസ്ത്രാലങ്കാരം, ക്യാമറ, ശബ്ദലേഖനം തുടങ്ങി സകല മേഖലകളിലും ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പുതിയ നാഴികക്കല്ലായിരിക്കുകയാണ് വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ നാഗ് അശ്വിൻ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാക്കൾ തങ്ങളുടെ യുട്യൂബ് ചാനലിലൂടെ കൽക്കിയിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർ തങ്ങളുടെ അനുഭവം പങ്കുവയ്ക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
ഈ ബ്രഹ്മാണ്ഡ ചിത്രത്തിനു പിറകിലുണ്ടായ പരിശ്രമങ്ങളും അധ്വാനവും ഈ വീഡിയോയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. ചിത്രത്തിന്റെ സൗണ്ട് റെക്കോർഡർ ആയ സുബ്ബ റാവു, അസിസ്റ്റന്റ് ക്യാമറാമാനായ ബോബി, ഫോക്കസ് പുള്ളറായ ഗുട്ട ഹരികൃഷ്ണ, പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റിലെ വീരേന്ദ്ര തുടങ്ങി അണിയറയിൽ പ്രവർത്തിച്ച വിവിധ കലാകാരന്മാരുടെ അനുഭവങ്ങൾ പ്രേക്ഷകർക്ക് വീഡിയോയിൽ കാണാനാകും. ഒരേ സ്വരത്തിൽ അണിയറപ്രവർത്തകർക്കൊക്കെ പറയാനുള്ളത് ഇത്ര വലിയൊരു ചിത്രത്തിനായി തങ്ങളുടെ കഴിവിന്റെ പരമാവധി വിനിയോഗിക്കാൻ സാധിച്ചതും, അത് അർഹിക്കുന്ന രീതിയിൽ ഫലം കൊണ്ടതുമാണ്.
ജൂൺ അവസാന വാരം തീയറ്ററുകളിലെത്തിയ കൽക്കി ഇതുവരെ നേടിയ കളക്ഷൻ 900 കോടിയിലധികമാണ്. കേരളത്തിൽ വേഫറർ ഫിലിംസ് വിതരണം ചെയ്ത ചിത്രം മലയാളികൾക്കിടയിലും മികച്ച അഭിപ്രായമാണ് കൈവരിച്ചത്. ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ദീപിക പദുകോണും അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കമൽ ഹാസൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കൽക്കിക്ക് ഉണ്ട്. ദുൽഖർ സൽമാൻ, ദിഷ പഠാനി, പശുപതി, ശോഭന, അന്നാ ബെൻ, ശാശ്വത ചാറ്റർജി, വിജയ് ദേവരക്കൊണ്ട തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജോർജ്ജ് സ്റ്റോജിൽകോവിച്ച് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ കോട്ടഗിരി വെങ്കടേശ്വര റാവുവാണ്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് ‘കൽക്കി 2898 എഡി’യുടെയും പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. പി.ആർ.ഒ: ആതിര ദിൽജിത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]