
‘ടർബോ’ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയ്ക്ക് അപകടം സംഭവിച്ചതിൻ്റെ വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സിനിമയുടെ ക്ലെെമാസിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കെെമാക്സ് രംഗത്തിൻ്റെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മമ്മൂട്ടി ഇടിക്കുമ്പോൾ ഒരാൾ തെറിച്ചുവീഴുന്ന രംഗം ചിത്രീകരിക്കവേയാണ് അപകടം. റോപ്പ് വലിച്ചയാൾക്ക് ടെെമിങ് തെറ്റിയതാണ് അപകടത്തിനിടയാക്കിയത്. മമ്മൂട്ടിയുടെ തല മേശയിൽ ഇടിക്കുന്നുണ്ട്. ഇതുകണ്ട് പരിഭ്രാന്തരായി സെറ്റിലുള്ളവരെല്ലാം ഓടിയെത്തുകയായിരുന്നു. നടൻ കബീർ ദുഹാൻ സിങ്ങാണ് ആദ്യം ഓടിയെത്തി മമ്മൂട്ടിയെ പിടിച്ച് എഴുന്നേൽപ്പിച്ചത്.
നേരത്തെ ഒരു അഭിമുഖത്തിൽ ഈ അപകടത്തെക്കുറിച്ച് വെെശാഖ് പറഞ്ഞിരുന്നു. പിന്നാലെയാണ് അണിയറപ്രവർത്തകർ വീഡിയോ പുറത്തുവിട്ടത്. സെറ്റിലുള്ളവരെല്ലാം ഭയന്നുവെന്നും തന്റെ കെെ ഒക്കെ വിറച്ചുവെന്നും വെെശാഖ് പറഞ്ഞു. ഇതൊക്കെ സംഭവിക്കുന്നതല്ലേയെന്നും പ്രശ്നമുള്ള കാര്യമല്ലെന്നും മമ്മൂട്ടി പറഞ്ഞതായും സംവിധായകൻ വെളിപ്പെടുത്തി. ഈ സംഭവത്തിന് ശേഷം വെെകാതെ തന്നെ ഷൂട്ടിങ്ങും പുനരാരംഭിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മമ്മൂട്ടി നായകനായെത്തിയ മാസ്സ്ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ 70 കോടി കളക്ഷൻ നേടി മുന്നേറുകയാണ്. കേരളത്തിൽ നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. മിഥുൻ മാനുവലിൻ്റെ തിരക്കഥയിൽ വെെശാഖ് ആണ് ചിത്രം സംവിധാനം ചെയ്തത്.