
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മിച്ച് ദിലീപ് നായകനാകുന്ന ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യിലെ അഫ്സല് ആലപിച്ച ‘ഹാര്‍ട്ട് ബീറ്റ് കൂടണ്’ എന്ന (റൊമാന്റിക് പെപ്പി) ഗാനം പുറത്തിറങ്ങി. വമ്പന്‍ പ്രതികരണമാണ് ഗാനത്തില്‍ ലഭിക്കുന്നത്. കൂടാതെ, മലയാളത്തില്‍ നിന്നുള്ള 35-ല്‍ പരം താരങ്ങളാണ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി പാട്ടിന്റെ പോസ്റ്ററും മറ്റും പങ്കു വെച്ചിരിക്കുന്നത്. 10 വര്‍ഷത്തിന് ശേഷം ഒരു ദിലീപ് ചിത്രത്തില്‍ അഫ്സല് പാടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിനുവേണ്ടി സംഗീതം നല്‍കിയത് സനല്‍ ദേവ്. ലിറിക്സ് വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്.
ടോവിനോ തോമസ്, ആസിഫ് അലി, ബേസില്‍ ജോസഫ്, സംഗീത് പ്രതാപ്, നസ്ലിന്, അനശ്വര രാജന്, വിനീത് ശ്രീനിവാസന്, ദിലീഷ് പോത്തന്, ഉണ്ണി മുകുന്ദന്, കീര്‍ത്തി സുരേഷ്, നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട്, സുരേഷ് ഗോപി, മഹിമ നമ്പ്യാര്‍, ഗ്രേസ് ആന്റണി, ശ്യാം മോഹന്‍, അരുണ്‍ ഗോപി, മീര ജാസ്മിന്, ഷീലു എബ്രഹാം, വിജയ് ബാബു, ഡിജോ ജോസ്, നൂറിന് ശരീഫ്, ഷിയാസ് കരീം, വിഷ്ണു ഉണ്ണി കൃഷ്ണന്, മഞ്ജു പിള്ള, ജിതിന് ലാല്‍, വിപിന്‍ ദാസ്, രതീഷ് ബാലകൃഷ്ണ പൊതുവാള്, ഗിരീഷ്.എ.ഡി, നവ്യ നായര്‍ ജയ്ക്സ് ബെജോയ്, കല്യാണി പ്രിയദര്ശന്, നിഖില വിമല്‍, മമൂട്ടി കമ്പനി, പാര്‍വതി ബാബു എന്നിങ്ങനെ നീളുന്നു ആ താരനിര.
ദിലീപിന്റെ 150-ാമത്തെ ചിത്രമാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവും. എആര്‍എം എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം തികച്ചും വ്യത്യസ്തമായി ഒരു പക്കാ കുടുംബ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് ഇക്കുറി എത്തുന്നത്. ബിന്റോ സ്റ്റീഫന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്, നെയ്മര്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തില്‍ ദിലീപിനോടൊപ്പം ധ്യാന്‍ ശ്രീനിവാസന്, ബിന്ദു പണിക്കര്‍, സിദ്ധിഖ്, മഞ്ജു പിള്ള, ഉര്‍വ്വശി, ജോണി ആന്റണി എന്നീ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ദിലീപ് -ധ്യാന്‍ ശ്രീനിവാസന് കൂട്ടുകെട്ട് ആദ്യമായി ഒരുമിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. ചിത്രത്തില്‍ പ്രിന്‍സ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തില്‍ ധ്യാന്‍ ശ്രീനിവാസനും എത്തുന്നു. കോടതി സമക്ഷം ബാലന് വക്കീല്‍ ‘എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സിദ്ദിഖ്- ബിന്ദു പണിക്കര്‍ കോമ്പോയില്‍ ഇവരുടെ മകനായി വീണ്ടും ദിലീപ് എത്തുന്ന ചിത്രം കൂടിയാണിത്. ജോസ് കുട്ടി, അശ്വിന് ജോസ്, റോസ്ബെത് ജോയ്, പാര്‍വതി രാജന് ശങ്കരാടി എന്നിവരും നിരവധി പുതിയ താരങ്ങളും ചിത്രത്തിലണിനിരക്കുന്നു. ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു 85 ദിവസങ്ങള്‍ നീണ്ട ചിത്രീകരണം. ഈ വിഷുക്കാലത്ത് ഒരു കുടുംബചിത്രവുമായി ദിലീപ് എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്.
ഛായാഗ്രഹണം- രെണ ദിവെ, എഡിറ്റര്‍ സാഗര്‍ ദാസ്, സൗണ്ട് മിക്സ് – എംആര്‍ രാജകൃഷ്ണന്, കോ പ്രൊഡ്യൂസര്‍ – ജസ്റ്റിന് സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് പന്തളം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -നവീന്‍ പി തോമസ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് – അഖില്‍ യശോധരന്, അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് – ബബിന്‍ ബാബു, ആര്‍ട്ട് – അഖില്‍ രാജ് ചിറയില്‍, കോസ്റ്റ്യൂം-സമീറ സനീഷ്, വെങ്കി (ദിലീപ് ),മേക്കപ്പ് – റഹീം കൊടുങ്ങല്ലൂര്‍, കോറിയോഗ്രഫി – പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – രാജേഷ് ഭാസ്കര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് – പ്രജീഷ് പ്രഭാസന്‍, പിആര്‍ഒ – മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് – പ്രേംലാല്‍ പട്ടാഴി, കാസ്റ്റിംഗ് ഡയറക്ടര്‍ – ബിനോയ് നമ്പാല, ഡിസൈന്‍സ് – യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിങ് – സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – ഒബ്സ്ക്യൂറ എന്റര്‍ടൈന്‍മെന്റ്, കോഡിനേഷന്‍ – ആഷിഫ് അലി, അഡ്വെര്‍ടൈസിങ്- ബ്രിങ് ഫോര്‍ത്ത്, വിതരണം മാജിക് ഫ്രെയിംസ് റിലീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]