ടെലിവിഷന്‍ നടി അദിതി ശര്‍മ വഞ്ചിച്ചെന്ന് ആരോപിച്ച് ഭര്‍ത്താവും സഹനടനുമായ അഭിനീത് കൗഷിക് രംഗത്തെത്തി. ഒരു മാസം മുമ്പാണ് ഇരുവരും ഒരു സ്വകാര്യ ചടങ്ങില്‍ ‘രഹസ്യ’ വിവാഹം നടത്തിയത്.
ഭര്‍ത്താവിന്റെ ആരോപണത്തിന് മറുപടിയുമായി അദിതിയും രംഗത്തെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു ഇവരുടെ വിവാഹം.
ഒരു അഭിമുഖത്തിലാണ് തങ്ങളുടെ ബന്ധത്തിലെ വിള്ളലും അദിതിക്കെതിരെ ആരോപണങ്ങളും അഭിനീത് ഉന്നയിച്ചത്. 2020-ലെ ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈനിലൂടെയുള്ള അഭിനയ ക്ലാസിനിടെയാണ് താന്‍ അദിതിയെ കണ്ടുമുട്ടുന്നതെന്ന് അഭിനീത് വെളിപ്പെടുത്തി.
നാലുവര്‍ഷത്തെ പ്രണയത്തിന് ശേഷം 2024-ലാണ് ഇവര്‍ വിവാഹിതരാകുന്നത്. വിവാഹം വളരെ രഹസ്യമായിരുന്നു.
ഇതിനെ കുറിച്ച് അഭിനീത് പറയുന്നത് ഇങ്ങനെയാണ്. അവള് എന്നോട് വിവാഹം കഴിക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നു, പക്ഷേ ഞാന്‍ അതിന് മാനസികമായി തയ്യാറായിരുന്നില്ല.
പ്രണയത്തിലാകുമ്പോള്‍ നിങ്ങളുടെ പങ്കാളിയോട് ചെയ്യുന്നതുപോലെ, ഒടുവില്‍ ഞങ്ങളതിന് സമ്മതിച്ചു. എന്നാല്‍ വിവാഹം ഇന്‍ഡസ്ട്രിയില്‍ ഒരു നിഷിദ്ധമായതിനാല്‍ ആരും അതിനെക്കുറിച്ച് പരസ്യമാക്കാന്‍ പാടില്ല എന്ന നിബന്ധന അവള്‍ക്കുണ്ടായിരുന്നു’.
ഇങ്ങനെ പറഞ്ഞു തുടങ്ങിയ അഭിനീത്, തന്നെ അദിതി വഞ്ചിച്ചെന്നും അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. മറ്റൊരു സഹനടനുമായി ചേര്‍ന്ന അദിതി വഞ്ചിച്ചെന്നാണ് ആരോപണം.
‘ഷോയുടെ ഷൂട്ടിംഗ് തുടങ്ങിയിട്ടേയുണ്ടായിരുന്നു. എല്ലാം നന്നായി പോകുകയായിരുന്നു.
അതിനുശേഷം, ഷോയില്‍ ഒരു പുതിയ എന്‍ട്രി എത്തി, സമര്‍ത്ഥ്യ ഗുപ്ത. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഏകദേശം 1.5 മാസത്തിന് ശേഷമാണ് സമര്‍ത്ഥ്യ എന്ന നടന് ഷോയില്‍ ചേര്‍ന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രാത്രി താന്‍ ഭക്ഷണം കഴിക്കാന്‍ പോകുകയാണെന്ന് അദിതി എന്നോട് പറഞ്ഞു. എന്നാല്‍ ഞാന്‍ അവളുടെ കാര്‍ ട്രാക്ക് ചെയ്തു.
ഒരു സൊസൈറ്റി ബേസ്മെന്റില്‍ ആ കാര്‍ ഞാന്‍ കണ്ടെത്തി. ഞാന്‍ അവിടെ കാത്തിരുന്നു.
വന്നില്ല, രാവിലെ, സമര്ത്ഥ്യയും അദിതിയും ഒരുമിച്ച് പുറത്തുവന്ന് ഷൂട്ടിന് പോകുന്നത് ഞാന്‍ കണ്ടു’ അഭിനീത് അഭിമുഖത്തില്‍ പറഞ്ഞു. ഇതിന് ശേഷം അദിതിയോട് താന്‍ സമര്ത്ഥ്യയെ ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോള്‍ അവള് പുഞ്ചിരിക്കുക മാത്രമായിരുന്നുവെന്നും അഭിനീത് കൂട്ടിച്ചേര്‍ത്തു.
തന്നെ ചതിച്ചതിനാലാണ് താനും അദിതിയും വേര്‍പിരിഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. വേര്പിരിയിലിനായി തന്നോട് അദിതി 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായും നടന് ആരോപിച്ചു.
ആരോപണങ്ങളോട് പിന്നീട് അദിതി ശര്‍മ പ്രതികരിച്ചു, ‘ഞങ്ങളുടെ വിവാഹം ഒരു സ്വകാര്യ ചടങ്ങായിട്ടാണ് നടന്നത്. എന്നാല്‍ അത് രഹസ്യമായിരുന്നില്ല.
എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും ഉണ്ടായിരുന്നു. രഹസ്യമായിരുന്നില്ല.
എന്നാല്‍ സ്വകാര്യമായിരുന്നു’ അദിതി പറഞ്ഞു. വിവാഹം രഹസ്യമായി വയ്ക്കാനുള്ള കാരണവും അദിതി വിശദീകരിച്ചു,’എനിക്ക് മാന്യമായ ഒരു കരിയര്‍ ഉണ്ട്, പെട്ടെന്ന് അത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വിവാഹത്തെ കുറിച്ച് പറയുന്നത് ബുദ്ധിയല്ലെന്ന് ഞങ്ങള്‍ കരുതി, കാരണം ആ സമയത്ത് ഞാന്‍ ഷോയുടെ ഷൂട്ടിംഗിലും ആയിരുന്നു, കൂടാതെ ഷോയിലെ എന്റെ കഥാപാത്രം 18 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടേതായിരുന്നു.
അതിനാല്‍ ഞങ്ങള്‍ രണ്ടുപേരും അത് പരസ്യമായി വെളിപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചു’. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷംമുതലെ താന്‍ ‘അസഹനീയമായ ദാമ്പത്യ തര്‍ക്കങ്ങള്‍’ നേരിടുകയാണെന്ന് അദിതി വെളിപ്പെടുത്തി.
ഒരുപാട് മോശം പെരുമാറ്റങ്ങള്‍ നേരിട്ടു. അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല.
കാരണം കോടതിയുടെ പരിഗണനക്ക് വരേണ്ടതാണ്. അതുകൊണ്ടാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും അദിതി പറഞ്ഞു.
ഞങ്ങളുടെ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് അഭിനീത് തന്നെയും തന്റെ കുടുംബത്തെയും പലതവണ മോശമായി ചിത്രീകരിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഭിനീതിന്റെ ആരോപണങ്ങളെല്ലാം അദിതി ശര്‍മ്മ നിഷേധിച്ചു.
‘ഞാന്‍ ഒരിക്കലും അഭിനീത് കൗഷിക്കിന്റെ കുടുംബത്തെ അവഹേളിച്ചിട്ടില്ല. ഇതിനെക്കുറിച്ച് സംസാരിക്കരുതെന്ന് എന്റെ അഭിഭാഷകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
പക്ഷേ, ഗാര്‍ഹിക പീഡനം എന്റെ ഭാഗത്തുനിന്നല്ല. എനിക്ക് ഇത്രയേ പറയാന്‍ കഴിയൂ.
അത് എന്റെ ഭാഗത്തുനിന്നല്ല. ഞാന്‍ അദ്ദേഹത്തെ ആത്മാര്‍ത്ഥമായി സ്നേഹിച്ചു.
ഞാന്‍ സത്യം സംസാരിക്കും, അത് ഞാന്‍ മറച്ചുവെക്കില്ല’ അദിതി പ്രതികരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]