
ഈ വർഷം റിലീസ് ചെയ്ത സിനിമകളെല്ലാം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി കുതിക്കുന്നതോടെ 2024 മലയാള സിനിമയുടെ സുവർണ്ണകാലഘട്ടമായി മാറും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള പ്രേക്ഷകരാണ് മലയാള സിനിമ കാണാൻ തിയേറ്ററുകളിലേക്കെത്തുന്നത്. മലയാളം ഫിലിം ഇൻഡസ്ട്രിയുടെ പ്രതിഛായ മാറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ‘സ്റ്റാർട്ട് ആക്ഷൻ കട്ട്’ എന്ന പേരിൽ പുതിയൊരു ഫിലിം പ്രൊഡക്ഷൻ കമ്പനി കൂടെ മലയാളത്തിൽ ലോഞ്ച് ചെയ്യുകയാണ്, ‘സ്റ്റാർട്ട് ആക്ഷൻ കട്ട്’.
ശ്രീനിവാസൻ നായക കഥാപാത്രത്തെ അവതരിപ്പിച്ച ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ഹിറ്റായ ഡയലോഗാണ് ‘സ്റ്റാർട്ട് ആക്ഷൻ കട്ട്’. ശ്രീനിവാസൻ തിരക്കഥ രചിച്ച ചിത്രം ആയതിനാൽ ശ്രീനിവാസന്റെ അനുവാദത്തോടെയാണ് ‘സ്റ്റാർട്ട് ആക്ഷൻ കട്ട്’ അതിന്റെ പ്രവർത്തകർ ലോഞ്ച് ചെയ്യുന്നത്. ഒരു പ്രൊഡക്ഷൻ കമ്പനിക്ക് സിനിമയിലൂടെ ഹിറ്റായ ഡയലോഗ് പേരായി നൽകുന്നു എന്നത് പുതുമയാണ്. നിലവിൽ അമേരിക്കയിലും ഇന്ത്യയിലും ഓഫീസുള്ള ഈ നിർമ്മാണ കമ്പനിയുടെ ആദ്യ സംരംഭമാണ് ദിലീഷ് പോത്തൻ നായകനായെത്തുന്ന ‘മനസാ വാചാ’. നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം മാർച്ച് എട്ടിന് തിയേറ്ററുകളിലെത്തും. തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരു മുഴുനീള കോമഡി എന്റർടെയിനറാണ് ചിത്രം. മജീദ് സെയ്ദിന്റെതാണ് തിരക്കഥ. ഒനീൽ കുറുപ്പാണ് സഹനിർമ്മാതാവ്.
മോഷണം ഇതിവൃത്തമായ സിനിമയാണ് ‘മനസാ വാചാ’. പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ‘ധാരാവി ദിനേശ്’ എന്ന കഥാപാത്രത്തെയാണ് ദിലീഷ് പോത്തൻ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ, ടീസർ, പ്രൊമോ സോങ്ങ് എന്നിവ പുറത്തുവിട്ടിട്ടുണ്ട്. ‘മനസാ വാചാ കർമണ’ എന്ന പേരിൽ എത്തിയ പ്രൊമോ സോങ്ങ് ജാസി ഗിഫ്റ്റാണ് ആലപിച്ചത്. സുനിൽ കുമാർ പികെ വരികളും സംഗീതവും ഒരുക്കിയ ഗാനം യൂട്യൂബ് ട്രെൻഡിങ്ങിലാണ്. ട്രെയിലറും ടീസറും റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. മിനി സ്ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ പൊടിയന്റെ ആദ്യ സംവിധാന ചിത്രമാണിത്.
ഛായാഗ്രഹണം: എൽദോ ഐസക്ക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സുനിൽകുമാർ പി കെ, പ്രൊജക്ട് ഡിസൈൻ: ടിൻ്റു പ്രേം, കലാസംവിധാനം: വിജു വിജയൻ വി വി, മേക്കപ്പ്: ജിജോ ജേക്കബ്, വസ്ത്രാലങ്കാരം: ബ്യൂസി ബേബി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: നിസീത് ചന്ദ്രഹാസൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, ഫിനാൻസ് കൺട്രോളർ: നിതിൻ സതീശൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി കെ, സ്റ്റിൽസ്: ജെസ്റ്റിൻ ജെയിംസ്, വിഎഫ്എക്സ്: പിക്ടോറിയൽ വിഎഫ്എക്സ്, ഐ സ്ക്വയർ മീഡിയ, കളറിസ്റ്റ്: രമേഷ് അയ്യർ, ഡിഐ എഡിറ്റർ: ഗോകുൽ ജി ഗോപി, ടുഡി ആനിമേഷൻ: സജ്ഞു ടോം, ടൈറ്റിൽ ഡിസൈൻ: സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, കോറിയോഗ്രഫി: യാസെർ അറഫാത്ത, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]