![](https://newskerala.net/wp-content/uploads/2025/02/pavan-kalyan-1024x576.jpg)
തിരുവനന്തപുരം: തിരുവല്ലത്തെ പുരാതന ക്ഷേത്രവും പരശുരാമ പ്രതിഷ്ഠയും ദർശിക്കണമെന്ന ആഗ്രഹം സഫലമാക്കി ആന്ധ്ര പ്രദേശ് ഉപ മുഖ്യമന്ത്രി പവൻകല്യാൺ. ബുധനാഴ്ച ക്ഷേത്ര ദർശനത്തിനെത്തിയ പവനെ മേൽശാന്തി കുംഭം നൽകി സ്വീകരിച്ചു. തുടർന്ന് അദ്ദേഹം കൊടിമരചുവട്ടിൽ ധ്യാനിച്ചശേഷം ശ്രീകോവിലെത്തി മനമുരുകി പ്രാർത്ഥിച്ചു.
നാലുവർഷം മുൻപ് കഠിനമായ ഇടുപ്പ് വേദന അനുഭവപ്പെട്ടപ്പോൾ കുടുംബാംഗങ്ങളാണ് കേരളത്തിലെ പരശുരാമ ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കാൻ ഉപദേശം നൽകിയത്. തുടർന്ന് പവൻ കഠിനവ്രതമെടുത്ത് പരശുരാമനെ ധ്യാനിച്ചുതുടങ്ങി. രോഗത്തിന് ശമനമായതോടെ പരശുരാമ സ്വാമിക്ഷേത്രത്തിലെത്തി കർമ്മം പൂർത്തിയാക്കുകയായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ദർശനം നടത്തിയശേഷം ബലിമണ്ഡപത്തിൽ നടന്ന ഭജനയും അദ്ദേഹം പത്തുമിനിട്ടോളം കേട്ടുനിന്നു. തുടർന്ന് കൈകളുയർത്തി പരശുരാമ സ്വാമിയെ തൊഴുതു നിന്നശേഷമാണ് മടങ്ങിയത്. ഇനി മധുരയിലെ ചില ക്ഷേത്രങ്ങൾ കൂടി അദ്ദേഹം സന്ദർശിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]