![](https://newskerala.net/wp-content/uploads/2025/02/suma-jayaram-1024x576.jpg)
മലയാളികള്‍ക്ക് സുപരിചിതയാണ് നടി സുമ ജയറാം. സൂപ്പര്താരങ്ങളോടൊപ്പം ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ അവര്‍ സിനിമയില്‍ സജീവമായിരുന്നു. വിവാഹശേഷം തന്റെ യുട്യൂബ് ചാനലിലൂടെ അവര്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. നടിയുടെ കുടുംബവുമായി അടുപ്പമുള്ളതും ചെറുപ്പം തൊട്ടേ പരിചയമുള്ള ആളുമായ ലല്ലൂഷിനെയാണ് അവര്‍ വിവാഹം കഴിച്ചത്. രണ്ടു ആണ്മക്കളും ഇവര്‍ക്കുണ്ട്. തന്റെ വിവാഹജീവിത്തെക്കുറിച്ച് അടുത്തയിടെ ഒരു അഭിമുഖത്തില്‍ സുമ തുറന്നു സംസാരിച്ചിരുന്നു. ഭര്‍ത്താവിന്റെ അമിതമായ മദ്യപാനം ജീവിതത്തെ ബാധിച്ചതിനെക്കുറിച്ചാണ് സുമ സംസാരിച്ചത്. ഇപ്പോഴിതാ തന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം . മക്കളുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ അവര്‍ തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു. അതില്‍ വന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ചും സുമ പ്രതികരിച്ചു.
”കോടീശ്വരനായ ഭര്‍ത്താവിന്റെ കയ്യില്‍ നിന്ന് പണം എടുത്ത് തുള്ളി നടക്കുകയാണല്ലോ, പിറന്നാള്‍ ആഘോഷത്തിന് ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ആരും വന്നില്ലല്ലോ? എന്നിങ്ങനെയുള്ള നെഗറ്റീവ് കമന്റുകളാണ് വന്നത്. അത് ഞാന്‍ വായിച്ചിരുന്നു. നമ്മള് ഒരു പരിപാടി വെക്കുമ്പോള്‍ തീര്‍ച്ചയായും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ക്ഷണിക്കണം. ഞാന്‍ അദ്ദേഹത്തിന്റെ അമ്മയെ ക്ഷണിച്ചിരുന്നു. ബാക്കിയുള്ള ആളുകളെ ഒന്നും ഞാന്‍ നോക്കാറില്ല. കാരണം അവര്‍ ഒന്നും എന്നെയും മൈന്‍ഡ് ചെയ്തിട്ടില്ല”. ആ വീട്ടിലേക്ക് കല്യാണം കഴിച്ച് വന്നതിനുശേഷം ഞാന്‍ നേരിട്ടതൊക്കെ പറഞ്ഞാല്‍ എന്റെ ഭര്‍ത്താവിനെ താഴ്ത്തിക്കെട്ടി സംസാരിക്കുന്ന പോലെയാവും. അതുകൊണ്ട് ഞാനിപ്പോള്‍ വായ തുറക്കുന്നില്ലെന്നും സുമ പറഞ്ഞു.
താന്‍ ജീവിതത്തില്‍ നേരിട്ടതെല്ലാം ഇവിടെ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് ഞാനുമായി ഒത്തിരി തെറ്റിദ്ധാരണകളുണ്ട്. അത് എനിക്ക് പറ്റിയതല്ല അവര്‍ക്ക് പറ്റിയതാണ്. അതുകൊണ്ട് പിറന്നാള്‍ ആഘോഷിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം വന്നില്ലെന്ന് കരുതി ആരും കുറ്റപ്പെടുത്താനോ വിചാരണകള്‍ക്കോ വരരുത് എന്നും നടി പറഞ്ഞു.
കോടീശ്വരനായ എന്റെ ഭര്‍ത്താവിനെ പിഴിഞ്ഞ് ജീവിക്കേണ്ട ആവശ്യമൊന്നും തനിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. മുപ്പത് രാജ്യങ്ങളില്‍ പോയിട്ടുണ്ട്. സീരിയല്‍ ചെയ്തുണ്ടായ സ്വന്തം പണമുപയോഗിച്ചാണ് യാത്രകള്‍ നടത്തിയതെന്നും അവര്‍ പറയുന്നു. പിന്നീട് ഭര്‍ത്താവിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. അത് രണ്ടാമത്തെ തവണയാണെന്നും സുമ വ്യക്തമാക്കി.
കല്യാണം കഴിഞ്ഞ് വന്നാല്‍ ഏതൊരു ഭാര്യയെയും സംരക്ഷിക്കേണ്ടതും അവളുടെ കാര്യങ്ങള്‍ നോക്കേണ്ടതും ഭര്‍ത്താവിന്റെ കടമയാണ്. അതെന്റെ ഭര്‍ത്താവും ചെയ്യുന്നുണ്ട്. പക്ഷേ അദ്ദേഹം മദ്യപിക്കുന്നതാണ് എനിക്കിഷ്ടമില്ലാത്തത്. അദ്ദേഹത്തോട് ഇഷ്ടക്കുറവില്ലെന്നും സുമ പറയുന്നുണ്ട്. ഭര്‍ത്താവിന് നല്ലത് വരാനാണ് എല്ലാം പറഞ്ഞത്. വീഡിയോ കണ്ടിട്ടെങ്കിലും അദ്ദേഹം നന്നാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അദ്ദേഹം വീഡിയോ കാണാന്‍ കൂടി താത്പര്യപ്പെടുന്നില്ല. അദ്ദേഹം തന്നെ വിവാഹം കഴിക്കുന്നതിനു മുന്‍പ് മദ്യപാനി ആയിരുന്നുവെന്നും അവര്‍ പറഞ്ഞു. വിവാഹശേഷം അങ്ങനെയായി എന്ന തെറ്റിദ്ധാരണ തിരുത്തുകയാണെന്നും സുമ പറയുന്നു.
ഞാന്‍ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണ്. ആദ്യം കൃപാസനത്തില്‍ ചെന്നത് ഒരു കുപ്പി മദ്യവുമായാണ്. അവിടെ തന്റെ പ്രശ്നങ്ങള്‍ പറഞ്ഞു പ്രാര്‍ത്ഥിക്കുകയും പള്ളിലച്ചനെക്കണ്ടതിനെക്കുറിച്ചും സുമ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ കുടി നിര്‍ത്താനായാണ് കൃപാസനത്തില്‍ ബിയര്‍ ഉഴിഞ്ഞുപോയത്. അദ്ദേഹത്തിന്റെ മദ്യപാനം നിര്‍ത്താനാണ് അങ്ങനെ പോയത്. അദ്ദേഹം നന്നായി ജീവിക്കണമെന്ന ആഗ്രഹം കൊണ്ടുപോയതാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം ഓരോ പ്രശ്നങ്ങളുണ്ടാക്കുവെന്നും അവര്‍ വെളിപ്പെടുത്തി.
താന്‍ ഡിവോഴ്സിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ വക്കീലിനോട് ഞങ്ങള്‍ തമ്മില്‍ സൗന്ദര്യപ്പിണക്കമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ അദ്ദേഹം മദ്യപാനം നിര്‍ത്താന്‍ ശ്രമിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.ഞാന്‍ ജീവിതത്തില്‍ നിന്ന് പോയാല്‍ പ്രശ്നമാണെന്ന് അദ്ദേഹത്തിന് അറിയാം. പക്ഷേ മദ്യം അദ്ദേഹത്തെ കണ്ട്രോള് ചെയ്തു വച്ചിരിക്കുകയാണ്. അതില്‍ നിന്ന് പുറത്ത് വരണമെന്നേ എനിക്ക് ആഗ്രഹമുള്ളൂ. നല്ലൊരു മനുഷ്യനാണ്. മക്കളുടെ കാര്യവും ബിസിനസും മറ്റുമൊക്കെ നോക്കി നല്ല രീതിയില്‍ ജീവിക്കാമെന്നും സുമ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]