
ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്. ‘കരാട്ടെ ചന്ദ്രൻ’ എന്ന ചിത്രം റോയ് ആണ് സംവിധാനം ചെയ്യുന്നത്. മഹേഷിന്റെ പ്രതികാരം മുതല്‍ ദിലീഷ് പോത്തന്റെ അസോസിയേറ്റ് ആയിരുന്നു റോയ്. എസ് ഹരീഷ്, വിനോയ് തോമസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദീലീഷ് പോത്തൻ സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. ‘കരാട്ടെ ചന്ദ്രൻ’ എന്ന ടെെറ്റിൽ കഥാപാത്രമായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ഫഹദ് കരാട്ടെ പരിശീലിക്കുന്ന ചിത്രങ്ങളും ദിലീഷ് പോത്തൻ പങ്കുവെച്ചിട്ടുണ്ട്.
ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണിത്. ഗിരീഷ് എഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോസ് നിർമിച്ച പ്രേമലു വിജയകരമായി പ്രദർശനം തുടരുന്ന വേളയിലാണ് പുതിയ ചിത്രം നിർമാതാക്കൾ പ്രഖ്യാപിച്ചത്. ചിത്രത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും ദിലീഷ് പോത്തൻ കുറിച്ചു. പി.ആര്.ഒ: ആതിര ദില്‍ജിത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]