രജിനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബാഷ റീ-റിലീസിന്. ചിത്രം പുറത്തിറങ്ങി 30 വര്‍ഷം തികയ്ക്കുന്ന പശ്ചാത്തലത്തിലാണ് അണിയറപ്രവര്‍ത്തകര്‍ റീറിലീസിനൊരുങ്ങുന്നത്. 1995-ജനുവരി 12- നാണ് രജിനികാന്തും നഗ്മയും പ്രധാനവേഷത്തിലെത്തിയ ചിത്രം റിലീസ് ചെയ്തത്. ചിത്രം തീയേറ്ററില്‍ വന്‍ വിജയം സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ വീണ്ടും ആരാധകര്ക്കിടയിലേക്കെത്തുകയാണ് ബാഷ. പക്ഷേ വരുന്നത് പഴയപടിയല്ല,4കെ സാങ്കേതികത്തികവോടെയാണ്. ഡോള്‍ബി അറ്റ്മോസ് സാങ്കേതികവിദ്യ ഉഗ്രന്‍ ശ്രവ്യാനുഭവവും സമ്മാനിക്കും.
തമിഴകത്തെ സിനിമാലോകം ആവേശത്തോടെ സ്വീകരിച്ച ചിത്രമാണ് ബാഷ. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ചിത്രത്തെ വരവേറ്റത്. മാസും ക്ലാസും ചേര്‍ന്നതായിരുന്നു രജിനികാന്തിന്റെ പ്രകടനം. സിനിമാലോകം അതുവരെ കണ്ടുപരിചരിച്ച മാസ് റോളുകളില്‍ നിന്ന് ബാഷയിലെ രജിനി വേറിട്ടുനടന്നു. രജിനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
വേട്ടയനാണ് അവസാനമായി പുറത്തിറങ്ങിയ രജിനി ചിത്രം. രജിനിക്കൊപ്പം അമിതാബ് ബച്ചനും ചിത്രത്തിൽ വേഷമിട്ടിരുന്നു. ഫഹദ് ഫാസില്‍, റാണ ദഗ്ഗുബാട്ടി, മഞ്ജു വാര്യര്‍ തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]