പൊതുവേദിയില്‍ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് തെലുങ്ക് സംവിധായകന് ത്രിനാഥ റാവു നക്കിന. ഒന്നും മനസില്വെച്ചല്ല അങ്ങനെ പറഞ്ഞതെന്നും ദയവ് ചെയ്ത് തന്നോട് ക്ഷമിക്കണമെന്നും ത്രിനാഥ വ്യക്തമാക്കി. എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംവിധായകന് ക്ഷമ ചോദിച്ചത്.
മസാക്ക എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിങ്ങിനിടെയാണ് അന്‍ഷു അംബാനി എന്ന നടിക്കെതിരെ ത്രിനാഥ മോശം പരാമര്‍ശം നടത്തിയത്. തെലുങ്ക് സിനിമയില്‍ ഇത്രയും സൈസ് പോരെന്നും ഭക്ഷണം കഴിച്ച് തടി കൂട്ടണമെന്നും താന്‍ നടിയോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് ത്രിനാഥ പറഞ്ഞത്.
നേരത്തെ നാഗാര്‍ജുനയുടെ മന്‍മദുഡു എന്ന ചിത്രത്തില്‍ അന്‍ഷു അഭിനയിച്ചിരുന്നു. അതിലെ അന്‍ഷുവിന്റെ ലുക്കിനെ പരാമര്‍ശിച്ചായിരുന്നു സംവിധായകന് സംസാരിച്ചത്. ‘അന്‍ഷു എങ്ങനെയാണ് എന്റെ ചിത്രത്തില്‍ ഇത്ര സുന്ദരിയായതെന്ന് ഞാന്‍ അമ്പരന്നിട്ടുണ്ട്. ഇവര്‍ എങ്ങനെയായിരുന്നെന്ന് അറിയണമെങ്കില്‍ മന്‍മദുഡു കണ്ടാല്‍ മതി. അന്ഷുവിനുവേണ്ടി മാത്രം ആ സിനിമ പലതവണ കണ്ടു. ഇപ്പോള്‍ ആ സിനിമയിലേത് പോലെയാണോ അന്‍ഷു ഇരിക്കുന്നതെന്ന് നോക്കൂ. ഞാന്‍ അവരോട് ഭക്ഷണം കഴിച്ച് ഭാരം കൂട്ടാന്‍ പറഞ്ഞു. തെലുങ്ക് സിനിമയ്ക്ക് ഇത് പോരാ എന്ന് പറഞ്ഞു. കുറച്ചുകൂടി സൈസ് വേണമെന്ന് പറഞ്ഞു. ഇപ്പോള്‍ അവര്‍ മെച്ചപ്പെട്ടു. ഇനിയും മെച്ചപ്പെടും.’-ഇതായിരുന്നു ടീസര്‍ ലോഞ്ചിനിടെ സംവിധായകന്റെ മോശം പരാമര്‍ശം.
ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ത്രിനാഥനെതിരെ സോഷ്യല്‍ മീഡിയയിലും സിനിമാരംഗത്തും രൂക്ഷ വിമര്‍ശനമുയര്‍ന്നു. നടിമാരോട് എന്ത് അശ്ലീലവും പറയാം എന്ന് കരുതരുത് എന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിച്ചു. ഇതോടെയാണ് ത്രിനാഥ മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
നേരത്തേയും സംവിധായകന് വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. 2024-ല്‍ നടി പായല്‍ കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. സുന്ദീപ് കിഷനും റിതു വര്‍മയുമാണ് മസാക്കയില്‍ പ്രധാന വേഷത്തിലെത്തുന്നത്. പ്രധാന കഥാപാത്രമായി അന്‍ഷുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]