ആനിമേഷന്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മോന. ചിത്രം പുറത്തിറങ്ങി പത്ത് വര്‍ഷത്തോടടുക്കുമ്പോഴും ചിത്രത്തിനോടുള്ള ജനപ്രീതി ഒട്ടും കുറഞ്ഞിട്ടില്ല. മോനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഹെയര്‍ സ്റ്റൈലും ഡ്രസ്സും കളിപ്പാട്ടങ്ങളും വരെ പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ മോനയെ ലോകം കൊണ്ടാടുന്നതിനിടയില്‍ കോപ്പിയടിയുടെ പേരില്‍ വിവാദത്തിലാകപ്പെട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
ആനിമേറ്റര്‍ ബാക്ക് വൂഡാലാണ് ഡിസ്നിക്കെതിരേ രംഗത്തുവന്നിരിക്കുന്നത്. താന്‍ തിരക്കഥയെഴുതിയ ബക്കി എന്ന ആനിമേഷന്‍ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ മോനയ്ക്കുവേണ്ടി എടുത്തിട്ടുണ്ടെന്ന് ആരോപിച്ച് കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 10 ബില്ല്യണ്‍ ഡോളറോ മോനയുടെ ആകെ വരുമാനത്തിന്റെ രണ്ടര ശതമാനമോ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ആവശ്യം.
ഈ തിരക്കഥയും ട്രെയ്ലറും വൂഡാൽ നേരത്തെ ജെന്നി മാര്ചിക് എന്ന ആനിമേറ്റര്ക്ക് കൈമാറിയിരുന്നു. ജെന്നിയാണ് നിലവില്‍ ഡ്രീംവര്‍ക്സ് ആനിമേഷന്റെ ഫീച്ചര്‍ ഡെവലപ്മെന്റ് മേധാവി. ബക്കിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഡിസ്നിക്ക് വേണ്ടി ഡ്രീംവര്‍ക്സ് മോന 2 നിര്‍മിച്ചതെന്നാണ് വൂഡാലിന്റെ കേസ്. വാസസ്ഥലം സംരക്ഷിക്കാനായി കൗമാരക്കാരിയായ ഒരു പെണ്‍കുട്ടി നടത്തുന്ന സാഹസികതയെ കുറിച്ചുള്ള ചിത്രമാണ് ബക്കി. മോനയ്ക്കും ഈ സിനിമയ്ക്കും തമ്മില്‍ നിരവധി സാമ്യങ്ങളുണ്ടെന്ന് വുഡ്വാള്‍ പറയുന്നു.
2016-ല്‍ പുറത്തിറങ്ങിയ മോനയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ 2024ലാണ് മോന 2 റിലീസ് ആയത്. 964 മില്ല്യണ്‍ ഡോളറാണ് ബോക്സ് ഓഫീസില്‍ മോന 2 സ്വന്തമാക്കിയത്. 2024ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ ചിത്രമായിരുന്നു മോന 2.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]