ഇന്ത്യന്‍ സിനിമാലോകത്തെ ഇളക്കിമറിച്ച ധൂം സീരീസിലെ നാലാം പതിപ്പായ ധൂം 4 ന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുക. നിലവിലുള്ള സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്തവര്‍ഷം ഏപ്രില്‍ മാസത്തിലായിരിക്കും താരം ധൂം 4 ന് ഒപ്പം ചേരുകയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരാധകര്‍ സിനിമയുടെ ഓരോ അപ്ഡേറ്റുകള്‍ക്കും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
അതേസമയം ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ടീം കൂടുതല്‍ താരങ്ങളെ തേടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നതിനായി രണ്ട് നടിമാരെയും വില്ലന്‍ കഥാപാത്രം അവതരിപ്പിക്കാനായി ഒരു താരത്തേയും പ്രൊഡക്ഷന്‍ ടീം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വില്ലനായി തെന്നിന്ത്യയില്‍ നിന്നുള്ള ഒരു നടനെ പരിഗണിക്കുന്നതായാണ് വിവരം. ധൂം 4 ന്റെ ഭാഗമാകാൻ രൺബീർ കപൂർ താത്പര്യം പ്രകടിപ്പിച്ചതായി നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
2004-ലാണ് ഇന്ത്യൻ സിനിമയെത്തന്നെ ഇളക്കിമറിച്ച ധൂം വരുന്നത്. അഭിഷേക് ബച്ചൻ, ജോൺ എബ്രഹാം, ഉദയ് ചോപ്ര എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ബോക്സോഫീസ് റെക്കോർഡുകൾ തകർത്തു. 2006-ൽ പുറത്തിറങ്ങിയ ധൂം-2- ആദ്യ ഭാഗത്തേക്കാൾ ഹിറ്റായി. അഭിഷേക് ബച്ചനും ഉദയ് ചോപ്രയ്ക്കുമൊപ്പം ഹൃത്വിക് റോഷനും ഐശ്വര്യാ റായിയും മുഖ്യവേഷങ്ങളിലെത്തി. 2013-ല്‍ ആമിര്‍ ഖാന് നായകനായെത്തിയ ധൂം 3 പുറത്തിറങ്ങി. ഇപ്പോഴിതാ ധൂം 4 ന്റെ പണിപ്പുരയിലാണ് അണിയറപ്രവർത്തകർ.
സഞ്ജയ് ലീല ബൻസാലി നിർമിക്കുന്ന ‘ലവ് ആൻ്റ് വാർ’, നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ രാമായണം ഇതിവൃത്തമായി ഒരുങ്ങുന്ന രാമായണ എന്നിവയാണ് രൺബീർ കപൂറിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. 2026 മാർച്ച് 20-നാണ് ‘ലവ് ആൻ്റ് വാർ’ തിയേറ്ററുകളിലെത്തുന്നത്.രണ്‍ബീര്‍ കപൂര്‍ നായകനും സായ് പല്ലവി നായികയായും ഒരുങ്ങുന്ന ഈ രാമായണ രണ്ട് ഭാഗങ്ങളായായിരിക്കും റിലീസ് ചെയ്യുക. രാമായണ ഒന്നാം ഭാഗം 2026-ലെ ദീപാവലിയോട് അനുബന്ധിച്ച് റിലീസ് ചെയ്യും. രണ്ടാം ഭാഗം തൊട്ടടുത്ത വര്‍ഷം ദീപാവലിക്കും തീയേറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]