ആസിഫ് അലിയും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു രേഖാചിത്രം. ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യവും ചര്‍ച്ചയായിരുന്നു. മമ്മൂട്ടിയുടെ യെസ് ഇല്ലായിരുന്നെങ്കില്‍ രേഖാചിത്രമെന്ന സിനിമയെ സംഭവിക്കില്ലായിരുന്നു എന്ന് സംവിധായകന് ജോഫിന്‍ ചാക്കോ പലയാവര്‍ത്തി പറയുകയും ചെയ്തു.
രേഖാചിത്രത്തിന്റെ വിജയാഘോഷത്തില്‍ മമ്മൂട്ടിയും പങ്കുചേര്‍ന്നിരുന്നു. വേദിയില്‍ ആസിഫ് മമ്മൂട്ടിക്ക് നല്കിയ സ്നേഹസമ്മാനം ചര്‍ച്ചയാവുകയാണ്. കവിളില്‍ ഒരു സ്നേഹചുംബനമാണ് മമ്മൂട്ടി ചോദിച്ചുവാങ്ങിയത്.
മമ്മൂക്ക സോഷ്യല്‍ മീഡിയ മുഴുവന്‍ ട്രെന്‍ഡായി നില്ക്കുന്ന ഒരു ചോദ്യമുണ്ട്. റോഷാക്കിന്റെ സമയത്ത് മമ്മൂക്ക എനിക്കൊരു റോളക്സ് തന്നു. തിരിച്ച് ഞാന്‍ എന്താ കൊടുക്കുക എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്, ആസിഫ് മമ്മൂട്ടിയോട് ചോദിച്ചു. ഇതിനു മറുപടിയായാണ് മമ്മൂട്ടി കവിളില്‍ ചൂണ്ടി ഒരു ചുംബനം മതിയെന്ന് ആംഗ്യം കാണിക്കുന്നത്. രേഖാചിത്രത്തിന്റെ വിജയാഘോഷത്തിനിടെയാണ് ആസിഫ് മമ്മൂട്ടിക്ക് സ്നേഹചുംബനം നല്‍കുന്നത്.
മമ്മൂട്ടി നായകനായ റോഷാക്ക് എന്ന ചിത്രത്തില്‍ ആസിഫ് അലിയും ഭാഗമായിരുന്നു. റോഷാക്ക് വിജയാഘോഷത്തിന്റെ വേളയിലാണ് മമ്മൂട്ടി ആസിഫിന് റോളക്സ് വാച്ച് സമ്മാനമായി നല്‍കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]