
അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത രാസ്ത എന്ന സിനിമയ്ക്കെതിരേ റിവ്യൂ ബോംബിങ് നടക്കുന്നുവെന്ന ആരോപണവുമായി സിനിമയുടെ സംഗീത സംവിധായകന് അവിന് മോഹന്‍ സിത്താര. രാസ്ത റിലീസ് ചെയ്ത് ഏതാനും മണിക്കൂറിനുള്ളില്‍ സിനിമ കൊള്ളില്ലെന്നും സംഗീതം വളരെ മോശമാണെന്നും പറഞ്ഞത് തന്നെ മാനസികമായി തളര്‍ത്തിയെന്നും അവിന് പറയുന്നു. സിനിമയിലെ പാട്ടുകളും ടീസറും പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ഇത് കണ്ട് അഭിപ്രായം പറയണമെന്നും റിവ്യൂ ബോംബിങ്ങിനെതിരേയുള്ള തന്റെ ഒരു ചെറിയ പ്രതിഷേധമാണിതെന്നും അവിന് കുറിച്ചു.
അവിന് മോഹന്‍ സിത്താരയുടെ കുറിപ്പ്
‘ഞാന്‍ അവിന് മോഹന്‍ സിത്താര സംഗീതസംവിധായകന് മോഹന്‍ സിത്താരയുടെ മകനാണ്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത രാസ്ത എന്ന സിനിമ കഴിഞ്ഞ അഞ്ചാം തീയതി റിലീസ് ആയിട്ടുണ്ട്. ഞാനായിരുന്നു സംഗീതസംവിധായകന്. ഞാന്‍ അനീഷ് അന്‍വറിന്റെ തന്നെ സക്കറിയുടെ ഗര്‍ഭിണികള്‍ എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് വന്നത്. കൂടാതെ അനീഷ് അന്‍വറിന്റെ കൂടെ കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം, ഗ്രാന്‍ഡ്ഫാദര്‍ ഒക്കെ സംഗീതസംവിധായകനായി വര്‍ക്ക് ചെയ്തിട്ടുണ്ട്.
രാസ്ത എന്ന സിനിമ കഴിഞ്ഞദിവസം ഇറങ്ങിയ നാലഞ്ചു മണിക്കൂറില്‍ തന്നെ ഒരു റിവ്യൂ ഇറങ്ങിയുണ്ടായി. ആ റിവ്യൂവില്‍ ആ സിനിമ തീരെ കൊള്ളില്ല എന്റെ മ്യൂസിക് തീരെ കൊള്ളില്ല ഭയങ്കര മോശം മ്യൂസിക് എന്ന് പറഞ്ഞത് എന്നെ മാനസികമായി വളരെ തളര്‍ത്തി. റിവ്യൂ പറയുന്നതില്‍ ഞാന്‍ അഡ്മിറ്റ് ചെയ്യുന്നു പക്ഷേ ഇത് നമ്മുടെ സിനിമയെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ഡിഗ്രേഡ് ചെയ്യാനുള്ള ശ്രമം ആയിട്ടാണ് ആ റിവ്യൂ കണ്ടപ്പോള്‍ തോന്നിയത്.
ഒരു ബ്രീത്തിങ് സ്പേസ് പോലും കൊടുക്കാതെ നാലഞ്ചു മണിക്കൂറില്‍ തന്നെ റിവ്യൂ പറഞ്ഞതിലാണ് എന്നെ മാനസികമായി വളരെ തളര്‍ത്തിയത്. അതില്‍ ഞാന്‍ ചെയ്ത മൂന്നു പാട്ടുകളും ടീസറും ട്രെയിലറിന്റെയും യൂട്യൂബ് ലിങ്ക് ഇതിന്റെ കൂടെ അയക്കുന്നു നിങ്ങളെല്ലാവരും അത് ഒന്ന് കാണണം നിങ്ങള്‍ അത് കണ്ടിട്ട് അതിന്റെ അഭിപ്രായം എന്നെ അറിയിക്കണം. പാട്ടുകളും ടീസറും ട്രെയിലറും കാണുമ്പോള്‍ നിങ്ങള്‍ക്ക് സിനിമയിലെ മ്യൂസിക്കിലെ ഏകദേശം രൂപം മനസ്സിലാകുമെന്ന് കരുതുന്നു. എന്നിട്ട് സിനിമ കാണാന്‍ തോന്നുകയാണെങ്കില്‍ നിങ്ങള്‍ സിനിമയും ദയവുചെയ്ത് കാണണം
സിനിമ കണ്ട് അതിലെ മോശവും ശരിയും എന്നെ അറിയിക്കുക. പുറമേ എല്ലാവരും നല്ലത് പറയുന്ന ഈ സിനിമ റിവ്യൂ ബോംബിംഗ് കൊണ്ട് തിയേറ്ററില്‍ നിന്നും മാറുകയാണ്. അത് എന്റെ കരിയറിലും ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട് കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഈ സിനിമയുടെ പുറകെയാണ്. എല്ലാവരും ഈ സിനിമ ഇന്നുതന്നെ തിയേറ്ററില്‍ പോയി കാണുക റിവ്യൂ ബോംബിംഗ് എതിരെ എന്റെ ഒരു ചെറിയ പ്രതിഷേധമാണ് ഇത് നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കാളികളാവുക സപ്പോര്‍ട്ട് ചെയ്യുക.’
താങ്ക്സ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]