
ആരാധകർക്ക് സർപ്രൈസ് ആയി പുത്തൻ ചിത്രം പ്രഖ്യാപിച്ച് ഉലകനായകൻ കമൽഹാസൻ. കമൽഹാസന്റെ 237 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ചിത്രത്തിലൂടെ യുവ സംഘട്ടനസംവിധായകരായ അൻബറിവ് ടീം സംവിധായകരായി അരങ്ങേറ്റം നടത്തുകയാണ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലാണ് ചിത്രം നിർമിക്കുന്നത്.
സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ നിർമാതാക്കൾ തന്നെയാണ് ഈ വിവരം അറിയിച്ചത്. കഴിവുതെളിയിച്ച രണ്ട് പ്രതിഭകളെ കമൽഹാസൻ 237-ന്റെ സംവിധായകരായി ചേർക്കുന്നതിൽ അഭിമാനംകൊള്ളുന്നു. അൻബറിവ് മാസ്റ്റേഴ്സ്, രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിലേക്ക് വീണ്ടും സ്വാഗതം എന്നാണ് ചിത്രം പ്രഖ്യാപിച്ചുകൊണ്ട് കമൽഹാസൻ എക്സിൽ കുറിച്ചു. ഒരു അനൗൺസ്മെന്റ് വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
സിനിമയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ചുരുങ്ങിയ കാലയളവിൽ തെന്നിന്ത്യൻ സിനിമാലോകത്ത് തങ്ങളുടേതായ ഇരിപ്പിടം കണ്ടെത്തിയ സംഘട്ടനസംവിധായകരാണ് അൻബറിവ് ടീം. ഇരട്ട സഹോദരന്മാർകൂടിയാണിവർ. കമൽഹാസന്റെ വിക്രം എന്ന ചിത്രത്തിന് ഇരുവരും ചേർന്നാണ് സംഘട്ടനസംവിധാനം നിർവഹിച്ചത്. ലോകേഷ് കനകരാജിന്റെതന്നെ ലിയോ എന്ന ചിത്രത്തിനും സംഘട്ടനസംവിധാനം ഇവരായിരുന്നു.
തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന സലാർ ആണ് അൻബറിവ് സംഘട്ടനസംവിധാനം നിർവഹിച്ച് അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. മലയാളത്തിൽ ആർ.ഡി.എക്സ് ആണ് ഇരുവരുടേതായി ഒടുവിൽ വന്ന ചിത്രം. പി ആർ ഓ പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]