
രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്സിലെ ആദ്യ വനിതാ പോലീസ് കഥാപാത്രമാണ് ‘ലേഡി സിംഗം’ എന്ന ശക്തി ഷെട്ടി. ദീപിക പദുക്കോണ്‍ അവതരിപ്പിച്ച കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
പിന്നാലെ ദീപികയുടെ ആരാധകര്‍ക്ക് ഏറെ സന്തോഷം നല്കുന്ന ഒരു വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്. തന്റെ കോപ്പ് യൂണിവേഴ്സില് വെറുതെ തലകാണിച്ചുപോകാന്‍ വന്നയാളല്ല ‘ലേഡി സിംഗം’ എന്നും ശക്തി ഷെട്ടിയെ കേന്ദ്രകഥാപാത്രമാക്കിയുള്ള ചിത്രം ആലോചനയിലാണ് എന്നും രോഹിത് ഷെട്ടി പറയുന്നു.
‘ലേഡി സിംഗത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. അവളുടെ സ്വഭാവവും രീതികളുമൊക്കെ.
എന്നാല്‍ ഒരു എഴുത്തുകാരനും സംവിധായകനുമെന്ന് നിലയില്‍ ആ കഥാപാത്രത്തിന്റെ കുട്ടിക്കാലത്തെക്കുറിച്ചും ഇതുവരെയുള്ള യാത്രയെക്കുറിച്ചും ഒക്കെ കൂടുതല്‍ അറിയേണ്ടതായുണ്ട്. വളരെ താല്പര്യം ജനിപ്പിക്കുന്ന ഒരു വിഷയമാണത്.
അതേക്കുറിച്ച് നന്നായി ആലോചിക്കുന്നുണ്ട്. നമുക്ക് സമയം ധാരാളമുണ്ട്, എന്തായാലും ദീപികയുടെ ‘ലേഡി സിംഗം’ ഒറ്റയ്ക്ക് വേട്ടയ്ക്കിറങ്ങും എന്ന കാര്യം ഉറപ്പാണ്,’ രോഹിത് ഷെട്ടി പറയുന്നു.
‘ഒരു വനിതാ പോലീസ് ഓഫീസര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘ലേഡി സിംഗം’ എന്ന പേരില്‍തന്നെയാവും എത്തുക. അത്തരം ഒരു പ്ലാന്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ അങ്ങനെ ഒരു കഥാപാത്രത്തെ ഈ സിനിമയിലേക്ക് കൊണ്ടുവരികപോലും ഇല്ലായിരുന്നു.
റണ്വീര് സിങിനെ കേന്ദ്രകഥാപാത്രമാക്കി ഇറക്കിയ പോലീസ് ചിത്രം സിംബയ്ക്ക് ജനങ്ങള്‍ നല്കിയ സ്വീകാര്യതയാണ് കൂടുതല്‍ പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പ്രചോദനമായത്. അങ്ങനെയാണ് സൂര്യവന്‍ഷിയെ കൊണ്ടുവന്നത്,’ – രോഹിത് പറഞ്ഞു.
സൂര്യവന്‍ഷിയുടെ ഷൂട്ടിങ് സമയത്താണ് ഒരു വനിതാ പോലീസ് ഓഫീസറെ കേന്ദ്രീകരിച്ചുള്ള സിനിമയെക്കുറിച്ചുള്ള ചിന്ത വന്നത്. അങ്ങനെയാണ് ലേഡി സിംഗം എന്ന കഥാപാത്രത്തിന്റെ ജനനമെന്നും രോഹിത് പറഞ്ഞു.
2011-ല്‍ ഇറങ്ങിയ സിംഗം എന്ന ചിത്രത്തിന്റെ ബാക്കിയായി ഇറങ്ങിയ ഒടുവിലത്തെ ചിത്രമാണ് ‘സിംഗം എഗെയ്ന്’. 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രത്തില്‍ അജയ് ദേവ്ഗണ്, കരീന കപൂര്‍, അര്ജുന് കപൂര്‍, രണ്‍വീര്‍ സിങ്, ദീപിക പദുക്കോണ്‍, ടൈഗര്‍ ഷെറോഫ്, ജാക്കി ഷെറോഫ് എന്നിവരടങ്ങുന്ന വന്‍ താരനിരയാണുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]