
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ (ആര്.ബി.ഐ) 90-വര്‍ഷത്തെ ചരിത്രം പകര്‍ത്താനൊരുങ്ങി സ്റ്റാര്‍ ഇന്ത്യ. 1935-ല്‍ സ്ഥാപിതമായ ആര്.ബി.ഐ 2024 ഏപ്രിലിലാണ് 90 വര്‍ഷം പൂര്‍ത്തിയാക്കിയത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് വെബ് സീരിസ് ഒരുങ്ങുന്നത്. സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വയാകോം 18, സീ എന്റര്‍ടൈന്‍മെന്റ് നെറ്റ് വര്‍ക്ക് ലിമിറ്റഡ്, ഡിസ്കവറി കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യ എന്നിവര്‍ വെബ് സീരിസ് നിര്‍മ്മാണം ഏറ്റെടുക്കുന്നതിനുള്ളടെന്ററിനായി മത്സിരിച്ചിരുന്നുവെങ്കിലും അവസാന റൗണ്ടില്‍ ഡിസ്കവറി കണ്യൂണിക്കേഷനും സീ എന്റര്ടൈന്മെന്റും അടക്കമുള്ളവ പിന്തള്ളപ്പെടുകയായിരുന്നു.
90 വര്‍ഷങ്ങള്‍ രേഖപ്പെടുത്തുന്ന വെബ് സീരിസ് നിര്‍മ്മാണത്തിനും വിതരണത്തിനുമായി ആര്.ബി.ഐ ജൂലായില്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.6.5 കോടി രൂപ മുതല്‍ മുടക്കിലാണ് വെബ് സീരീസ് ഒരുക്കുന്നത്. ആര്.ബി.ഐയുടെ പ്രവര്‍ത്തനങ്ങളെകുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും പിന്നിട്ട
നാള്‍വഴികള്‍ അടയാളപ്പെടുത്താനുമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. 30 മിനിട്ടുവരെ ദൈര്‍ഘ്യം വരുന്ന അഞ്ച് എപ്പിസോഡുകളായാകും വൈബ് സീരിസ് പുറത്തിറങ്ങുക.
ദേശിയ ടെലിവിഷന്‍ ചാനലുകളിലും ഒടിടി പ്ലാറ്റ് ഫോമുകളിലും ചിത്രം പ്രദര്‍ശിപ്പിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]