ഷെയ്ൻ നിഗവും സണ്ണി വെയ്നും പോലീസ് വേഷത്തിൽ എത്തുന്ന ‘വേല’ നവംബർ 10-ന് തിയേറ്ററുകളിലെത്തും. സിൻസിൽ സെല്ലുലോയിഡിൻ്റെ ബാനറിൽ എസ്സ്. ജോർജ് നിർമിക്കുന്ന വേലയുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത് എം. സജാസ് രചന നിർവഹിച്ചിരിക്കുന്ന ചിത്രം പാലക്കാട്ടിലെ ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ക്രൈം ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് ബാദുഷാ പ്രൊഡക്ഷൻസാണ്.
ചിത്രസംയോജനം – മഹേഷ് ഭുവനേന്ദ്, ഛായാഗ്രഹണം – സുരേഷ് രാജൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ – സുനിൽ സിംഗ്, സംഗീത സംവിധാനം – സാം സി എസ്സ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ – ലിബർ ഡേഡ് ഫിലിംസ്, കലാ സംവിധാനം – ബിനോയ് തലക്കുളത്തൂർ, വസ്ത്രലങ്കാരം – ധന്യ ബാലകൃഷ്ണൻ, കൊറിയോഗ്രാഫി – കുമാർ ശാന്തി, സംഘട്ടനം – പി സി സ്റ്റണ്ട്സ് , ഫിനാൻസ് കൺട്രോളർ – അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – എബി ബെന്നി, ഔസേപ്പച്ചൻ, പ്രൊഡക്ഷൻ മാനേജർ – മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്റ്റേർസ് – തൻവിൻ നസീർ, ഷൈൻ കൃഷ്ണ, മേക്കപ്പ് – അമൽ ചന്ദ്രൻ, ഡിസൈൻസ് – ടൂണി ജോൺ, സ്റ്റിൽസ് – ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി – ഓൾഡ് മങ്ക്സ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]