ഷാരൂഖ് ഖാൻ നായകനായെത്തിയ ‘ഡങ്കി’യുടെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി. ‘പുതുവർഷം പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കൂ’ എന്ന ടൈറ്റിലുമായാണ് പോസ്റ്ററുകൾ എത്തിയത്.
നാല് സുഹൃത്തുക്കളുടെ ഹൃദയസ്പർശിയായ കഥയിലൂടെ വിദേശത്ത് എത്താനുള്ള അവരുടെ അന്വേഷണമാണ് ഹിരാനി ‘ഡങ്കി’യിലൂടെ പറയുന്നത്. യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്ന് ഉൾകൊണ്ട കഥയാണ് ചിത്രത്തിന്റേത്. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം സന്തോഷം പങ്കിടാനാണ് പുതിയ പോസ്റ്റർ പങ്കു വെച്ചതിലൂടെ അണിയറക്കാർ പറയുന്നത്.
തപ്സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ, ഷാരൂഖ് ഖാൻ, ഷാരൂഖ് ഖാൻ എന്നിവർ ഉൾപ്പെടുന്ന ഈ രണ്ടു പോസ്റ്ററുകളിലൂടെ സുഹൃത്തുക്കൾ കുടുംബത്തിന്റെ മറ്റൊരു ഭാഗമാണ് എന്ന സന്ദേശം കൂടി നൽകുകയാണ് ഡങ്കിയുടെ അണിയറ പ്രവർത്തകർ. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാജ്കുമാർ ഹിരാനി ഫിലിംസും ജിയോ സ്റ്റുഡിയോയും ചേർന്നാണ് ഡങ്കി നിർമിക്കുന്നത്. പപ്പറ്റ് മീഡിയ ആണ് ചിത്രത്തിന്റെ കേരള പ്രൊമോഷൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]