
ആലിയ ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജിഗ്ര. ധര്‍മ പ്രൊഡക്ഷന്സിന്റെയും ഏറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്സിന്റെയും ബാനറില്‍ കരണ്‍ ജോഗര്‍, അപൂര്‍വ മെഹ്ത, ആലിയ ഭട്ട്, ഷഹീന് ഭട്ട്, സൗമന്‍ മിശ്ര എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം കഴിഞ്ഞദിവസമാണ് തിയേറ്ററുകളിലെത്തിയത്. വാസന് ബാലയാണ് സംവിധാനം. എന്നാല്‍, റിലീസ് ചെയ്ത് പിറ്റേദിവസം തന്നെ ജിഗ്രയുടെ ബോക്സോഫീസ് കളക്ഷനുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉടലെടുത്തിരിക്കുകയാണ്.
നടി ആലിയ ഭട്ട് ജിഗ്രയുടെ ബോക്സോഫീസ് കണക്കുകളില്‍ കൃത്രിമം കാണിച്ചെന്നാണ് ആരോപണം. നടിയും സംവിധായികയുമായ ദിവ്യ ഖോസ്ല കുമാര്‍ ആണ് ആലിയ ഭട്ടിനെതിരേ ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
വ്യാജ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ക്കായി ആലിയ ചിത്രത്തിന്റെ ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയെന്നാണ് ദിവ്യ ഖോസ്ലെയുടെ ആരോപണം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ദിവ്യ ആലിയ ഭട്ടിനെതിരേ തുറന്നടിച്ചത്. തിയേറ്ററില്‍ ഒഴിഞ്ഞുകിടക്കുന്ന കസേരകളുടെ ചിത്രവും ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
”സിറ്റി മാളിലെ പി.വി.ആറില്‍ ജിഗ്രയുടെ ഷോയ്ക്ക് പോയി. പക്ഷേ, തിയേറ്റര്‍ മുഴുവന്‍ ശൂന്യമായിരുന്നു. എല്ലായിടത്തും തിയേറ്ററുകള്‍ ശൂന്യമാണ്. ആലിയ ഭട്ട് തന്നെ ടിക്കറ്റുകള്‍ വാങ്ങി വ്യാജ കളക്ഷന്‍ പ്രഖ്യാപിക്കുകയാണ്. എന്തുകൊണ്ടാണ് മാധ്യമങ്ങളും ഇതില്‍ മൗനം പാലിക്കുന്നത്”, ഇതായിരുന്നു ദിവ്യയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.
നേരത്തെ താന്‍ അഭിനയിച്ച ‘സാവി’യുടെ കോപ്പിയാണ് ആലിയ ഭട്ടിന്റെ ‘ജിഗ്ര’യെന്ന് ദിവ്യ ഖോസ്ലെ ആരോപിച്ചിരുന്നു. ഇക്കഴിഞ്ഞ മേയിലാണ് ദിവ്യ ഖോസ്ലെ അഭിനയിച്ച ‘സാവി’ റിലീസ് ചെയ്തത്. ജിഗ്രയും സാവിയും തമ്മിലുള്ള സമാനതകളും ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം, ആലിയ ഭട്ടിന്റെ ‘ജിഗ്ര’ ആദ്യദിനത്തില്‍ 4.25 കോടിയുടെ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]