
യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിന് വോട്ടുപിടിക്കാന്‍ എ.ആര്. റഹ്മാന്. കമല ഹാരിസിന് പിന്തുണ അര്‍പ്പിച്ച് അദ്ദേഹം 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വെര്‍ച്വല്‍ ഷോ സംഘടിപ്പിക്കും. ഇതിന്റെ റെക്കോര്‍ഡിങ് പൂര്‍ത്തിയായി. ഞായറാഴ്ച വൈകീട്ട് പ്രാദേശിക സമയം എട്ടുമണിക്കാണ് വീഡിയോ പുറത്തുവിടുക.
ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലാന്‍ഡര്‍ (എ.എ.പി.ഐ.) വിക്ടറി ഫണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലയെ പിന്തുണയ്ക്കുന്ന സംഘടനയാണിത്. റഹ്മാന്റെ പ്രശസ്തമായ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി 30 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് കമലയ്ക്കുവേണ്ടി തയ്യാറാക്കിയിട്ടുള്ളത്.
കമലയ്ക്ക് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തുന്ന ആദ്യത്തെ പ്രധാനപ്പെട്ട ദക്ഷിണേഷ്യന്‍ കലാകാരനാണ് എ.ആര്. റഹ്മാന്. അമേരിക്കയുടെ പ്രാതിനിധ്യത്തിനും പുരോഗതിക്കുംവേണ്ടി നിലകൊള്ളുന്നവര്‍ക്കുള്ള ഐക്യദാര്‍ഢ്യമാണ് റഹ്മാന്റേതെന്ന് എ.എ.പി.ഐ. ചെയര്മാന് ശേഖര്‍ നരസിംഹന് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]