
സത്യ, രംഗീല, കമ്പനി, സര്‍ക്കാര്‍ തുടങ്ങി നിരവധി സിനിമകള്‍ ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ. എന്നാല്‍, ഈയിടെയായി രാം ഗോപാല്‍ വര്‍മയുടെ ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ നേടിയിരുന്നില്ല. മലയാളി മോഡലായ ആരാധ്യ ദേവിയെ നായികയാക്കിയുള്ള സാരി എന്ന ചിത്രമാണ് ഇനി രാം ഗോപാല്‍ വര്‍മയുടേതായി പുറത്തിറങ്ങാനുള്ളത്.
ഇതിനിടെയാണ് ഫഹദ് ഫാസിലൊപ്പം രാം ഗോപാല്‍ വര്‍മ പങ്കുവെച്ച ചിത്രം ചര്‍ച്ചയാവുന്നത്. സിനിമയുടെ സെറ്റ് എന്ന് തോന്നിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ഫഹദ് ഫാസില്‍ നില്ക്കുന്ന ചിത്രമാണ് രാം ഗോപാല്‍ വര്‍മ പകര്‍ത്തിയത്. ഇത് ഇന്‍സ്റ്റഗ്രാം, എക്സ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.
ഫഹദ് ഫാസിലിന്റെ ഞാനെടുത്ത ആദ്യത്തെ ഷോട്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ഫഹദിന്റെ മുഖത്തെ ഭാവം, അത് അദ്ദേഹം തന്നെ സംവിധാനംചെയ്തതാണ് എന്നും രാം ഗോപാല്‍ വര്‍മ കൂട്ടിച്ചേര്‍ത്തു. പങ്കുവെച്ച ചിത്രത്തിന് കീഴിലായി കമന്റ് ബോക്സുകളിലാണ് ആളുകള്‍ തങ്ങളുടെ പ്രതീക്ഷ പങ്കുവെച്ച് രംഗത്തെത്തിയത്.
ഏത് ചിത്രത്തിന് വേണ്ടി എന്നാണ് ചിലരുടെ ചോദ്യം. മറ്റൊരു ബ്ലോക്ബസ്റ്റര്‍ വരുന്നു എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഇത്തരം ചോദ്യങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി രാം ഗോപാല്‍ വര്‍മ തന്നെ രംഗത്തെത്തി. ഫഹദ് ഫാസില്‍ തന്നെ സന്ദര്‍ശിച്ചപ്പോള്‍ ആര്.ജി.വി. ഡെന്നിലെ കൃത്രിമ തുരങ്കത്തില്‍വെച്ച് എടുത്ത ചിത്രമാണിതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]