
കൊച്ചി: സിനിമ റിവ്യൂവിന് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ഹെെക്കോടതി. റിലീസ് ചെയ്ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന് ഒരു ഉത്തരവും ഇറക്കിയിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം, സിനിമ വ്യവസായത്തെ നശിപ്പിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ഫോൺ കൈയിൽ ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന അവസ്ഥയാണെന്നും ബ്ലാക്ക്മെയിൽ ചെയ്യുന്ന വ്ളോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ പേടിക്കേണ്ടതെന്നും ഹെെക്കോടതി ചൂണ്ടിക്കാട്ടി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനേയും കോടതി വിമർശിച്ചു. ഇത്രയും കാലം ഇവർ എന്തു ചെയ്തെന്ന് കോടതി ചോദിച്ചു.
കോടതി ഇടപെട്ടപ്പോൾ മാത്രമാണ് അസോസിയേഷൻ രംഗത്തുവന്നതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. റിവ്യൂവിനെതിരെ പ്രത്യേക പ്രോട്ടോക്കോൾ ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയും വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: kerala high court on cinema negative review
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Add Comment
View Comments ()
Get daily updates from Mathrubhumi.com
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]