
മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മുപ്പതിനായിരം പേർ രക്തദാനം നടത്തുന്നതിന്റെ ഭാഗമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി യിൽ സിനിമ നടൻ ശബരീഷ് രക്തദാനം നടത്തുന്നു ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്ത്പറമ്പിൽ, മുൻമന്ത്രി ജോസ് തെറ്റയിൽ, ബെന്നി ബഹനാൻ എം.പി, ഫാ.വർഗീസ് പാലാട്ടി, ബിജു പൂപ്പത്ത് എന്നിവർ സമീപം
കൊച്ചി: മലയാളത്തിന്റെ മഹാ നടന്റെ ജന്മദിനം ആഘോഷമാക്കുന്ന തിരക്കിലാണ് അദ്ദേഹത്തിന്റെ ആരാധകർ. ഇതിന്റ ഭാഗമായി ലോകമെമ്പാടുമായി നടത്തുന്ന രക്തദാന ഉദ്യമത്തിന് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിൽ രക്തദാനത്തിനായി പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് ആളുകൾ രാവിലെ മുതൽ അവിടെ രക്ത ദാനം നടത്തി. ചലച്ചിത്ര താരം ശബരീഷ് അങ്കമാലി എം.എൽ.എ. റോജി എം. ജോൺ, അങ്കമാലി മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, ലിറ്റിൽ ഫ്ലവർ ആശുപത്രി ജീവനക്കാർ ഉൾപ്പെടെ നിരവധി ആളുകൾ രക്ത ദാനം നിർവ്വഹിച്ചവരിൽ പെടുന്നു. ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്ത് പറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.വർഗീസ് പാലാട്ടി, ബെന്നി ബെഹനാൻ എം.പി., മുൻ മന്ത്രി ജോസ് തെറ്റയിൽ, മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു പൂപ്പത്ത് തുടങ്ങി ജനപ്രതിനിധികളുടെ നീണ്ടനിര തന്നെ രക്തദാതാക്കൾക്ക് പിന്തുണയുമായി എത്തി.

മമ്മൂട്ടിയുടെ ജന്മദിനത്തിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ മുപ്പത്തിനായിരം രക്തദാനം നടത്തുന്ന ശ്രമത്തിലാണ്. സംഘടന ശക്തമായിനിലകൊള്ളുന്ന പതിനേഴ് രാജ്യങ്ങളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പെയിനിലൂടെ ലക്ഷ്യം കണ്ടെത്തുമെന്നു സംഘടനയുടെ ജനറൽ സെക്രട്ടറി സഫീദ് മുഹമ്മദ് ദുബായിൽ പറഞ്ഞു. ഇന്നത്തെ ദിവസം മാത്രം പത്രണ്ടായിരം രക്തദാനം നടക്കുമെന്നാണ് പ്രതീക്ഷ ഓഗസ്റ്റ് 20-ന് ഓസ്ട്രേലിയായിൽ ആണ് ആദ്യ രക്തദാനം നടന്നത്. സംഘടനയുടെ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് ആയിരുന്നു ആദ്യ ദാതാവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]