ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ 500 കോടി ക്ലബ്ബിൽ. നാല് ദിനങ്ങൾ കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.
ആദ്യ ദിനം നൂറ് കോടിയിലധികം രൂപ ആഗോളതലത്തിൽ ജവാൻ നേടിയിരുന്നു. സംവിധായകൻ അറ്റ്ലീയാണ് കളക്ഷനെക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്.
520.79 കോടി രൂപയാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്. സെപ്തംബർ ഏഴിന് റിലീസ് ചെയ്ത ചിത്രം ബോക്സോഫീസിൽ പുതുചരിത്രം കുറിക്കുകയാണ്.
പഠാന് പിന്നാലെ ജവാനും 1000 കോടി നേടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം. വാരാന്ത്യത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമാണ് ജവാനെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
കേരളത്തിലും തമിഴ്നാട്ടിലും സമ്മിശ്രപ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിലും ഉത്തരേന്ത്യയിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം പെെറസി വെബ്സെെറ്റുകളിൽ ചോർന്നിട്ടും തിയേറ്ററുകളിൽ കൊടുങ്കാറ്റായി മാറുകയാണ്.
നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിയാമണി, യോഗി ബാബു എന്നിവരുമുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അനിരുദ്ധ് രവിചന്ദറാണ് സംഗീതം. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്നാണ് ‘ജവാന്’ നിർമിച്ചിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

