
ആർ.ഡി.എക്സ്. എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ഷെയ്ൻ നിഗത്തിൻ്റെ പുതിയ രൂപവും ഭാവവും പകരുന്ന ചിത്രം എത്തുന്നു.
‘ഖുർബാനി’ എന്ന ചിത്രത്തിൻ്റെ ആദ്യ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. യുവാക്കളെ ആകർഷിക്കുന്ന ഒരു ലൗ സ്റ്റോറിയാണ് ചിത്രമെന്ന് ടീസർ വ്യക്തമാക്കുന്നു.
നവാഗതനായ ജിയോ. വി’ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈറാണ് നിർമ്മിക്കുന്നത്.
യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലായെന്ന ടാഗ് ലൈനോടെയാണ് ‘ഖുർബാനി’യുടെ അവതരണം. എല്ലാവരും അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന ഒരു യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥാപുരോഗതി.
ഇങ്ങനെയുള്ള ഒരാളിന്റെ മനസ്സിൽ കടന്നുവരുന്ന ഒരു വാശിയുണ്ട്. ആരോടും വ്യക്തിവൈരാഗ്യമില്ലാതെ, ആരെയും എതിർക്കാതെ, ലഷ്യം നേടാനായിട്ടുള്ള അവന്റെ ശ്രമത്തിനു പിൻബലമായി പ്രകൃതിയും സമൂഹവും അവനിലേക്ക് എത്തപ്പെടുന്നതാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.
ആർഷാ ചാന്ദ്നി ബൈജുവാണ് നായിക. മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ്, മധുര മനോഹര മോഹം, രാമചന്ദ്രബോസ്& കമ്പനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ആർഷാ ചാന്ദ്നി ബൈജു.
ചാരുഹാസൻ, സൗബിൻ ഷാഹിർ, ജോയ് മാത്യു, ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, ജയിംസ് ഏല്യാ, ശീജിത്ത് രവി, കോട്ടയം പ്രദീപ്, സജി പ്രേംജി, ഇൻഡ്യൻ, സുധി കൊല്ലം, അജയ് മാത്യ നന്ദിനി എന്നിവരും പ്രധാന താരങ്ങളാണ്. ഗാനങ്ങൾ – കൈതപ്രം, മനു മഞ്ജിത്ത്, അജീഷ് ദാസൻ.
സംഗീതം – എം.ജയചന്ദ്രൻ, അഫ്സൽ യൂസഫ്, മുജീബ് മജീദ്, റോബിൻ എബ്രഹാം. ഛായാഗ്രഹണം – സുനോജ് വേലായുധൻ.
എഡിറ്റിംഗ് – ജോൺ കുട്ടി. കലാസംവിധാനം – സഹസ്ബാല.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൈനുദ്ദീൻ. പ്രൊഡക്ഷൻ ഡിസൈനർ – സഞ്ജു ജെ.
പ്രൊഡക്ഷൻ കൺട്രോളർ – ഷെമീജ് കൊയിലാണ്ടി. പി.ആർ.ഓ -വാഴൂർ ജോസ്.
വർണ്ണ ചിത്ര റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. Content Highlights: qurbani movie teaser out, shane nigam and arsha new movie Add Comment View Comments () Get daily updates from Mathrubhumi.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]