
തമിഴ്നാട്ടിൽ ഒരു ഉത്സവവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിൽ ഉൾക്കൊള്ളിച്ചത് രതിചിത്രനടി മിയാ ഖലീഫയുടെ ചിത്രം. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിനെത്തുടർന്ന് ബോർഡ് പിന്നീട് പിൻവലിച്ചു.
തമിഴ്നാട്ടിലെ കുരുവിമലയിൽ നടക്കുന്ന ആടി പെരുക്ക് ഉത്സവത്തിന്റെ ഭാഗമായാണ് ഫ്ളെക്സ് സ്ഥാപിച്ചത്. ഉത്സവത്തിന്റെ വിശദാംശങ്ങൾ പറഞ്ഞുകൊണ്ടുള്ള വലിയ ഫ്ളെക്സ് ബോർഡിലാണ് പാൽപ്പാത്രവും പിടിച്ചുനിൽക്കുന്ന മിയാ ഖലീഫയുടെ ചിത്രവും ഉൾപ്പെടുത്തിയത്. ഈ ഫ്ളെക്സിന്റെ ചിത്രം പകർത്തി ആരോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് അമളി പിണഞ്ഞ കാര്യം മനസിലായത്.
ഫ്ളെക്സ് സ്ഥാപിച്ചവരുടെ ചിത്രങ്ങളും ഇതേ പോസ്റ്ററിൽ ഉണ്ടായിരുന്നു എന്നതാണ് ഏറെ രസകരമായ കാര്യം. ആധാർ കാർഡിന്റെ മാതൃകയിൽ ക്യൂ ആർ കോഡ് അടക്കമാണ് ഈ ചെറുപ്പക്കാരുടെ ചിത്രം ഫ്ളെക്സിലുണ്ടായിരുന്നത്. മഗരൈ പോലീസ് എത്തിയാണ് ബോർഡ് നീക്കം ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]