
ബോളിവുഡിലെ പ്രതിസന്ധിയിൽ പ്രതികരണവുമായി സംവിധായകൻ കരൺ ജോഹർ. സിനിമയ്ക്ക് മൂന്നരക്കോടി രൂപയുടെ ഓപ്പണിങ്ങ് പോലും നേടാനാകാത്ത താരങ്ങൾ 35 കോടി രൂപയാണ് പ്രതിഫലമായി ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു കരൺ ജോഹറിൻ്റെ പ്രതികരണം.
’35 കോടി രൂപയാണ് ചില താരങ്ങൾ പ്രതിഫലമായി ആവശ്യപ്പെടുന്നത്. പക്ഷേ അവരുടെ ചിത്രങ്ങളുടെ ഓപ്പണിങ് 3.5 കോടിരൂപ മാത്രമാണ്. ഈ കണക്കെങ്ങനെ ശരിയാകും. ജവാനും പത്താനും വിജയിച്ചുവെന്ന് കരുതി നമ്മൾ ആക്ഷൻ ചിത്രങ്ങൾ മാത്രം ചെയ്യണോ?. എല്ലാവരും ആ വഴിക്ക് ഓടുകയാണ്. അപ്പോൾ പെട്ടെന്ന് ഒരു പ്രണയകഥ വിജയിക്കും. ബോളുവിഡ് എന്തുചെയ്യണമെന്നറിയാതെ പായുകയാണ്’, കരൺ ജോഹർ പറഞ്ഞു.
മൾട്ടിപ്ലക്സുകളിൽ മാത്രം ഓടിയതുകൊണ്ട് സിനിമ സാമ്പത്തികമായി വമ്പൻ വിജയം നേടില്ലെന്നും കരൺ ജോഹർ പറഞ്ഞു. ടയർ 2 നഗരങ്ങളെയും ചെറിയ പട്ടണങ്ങളെയും അവഗണിക്കുമ്പോൾ സിനിമയ്ക്ക് വലിയ ബിസിനസ് നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ സിനിയുടെ നിർമാണച്ചെലവ് വർധിച്ചുവെന്നും കരൺ ജോഹർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറച്ചുനാളുകളായി ബോളിവുഡ് സിനിമകൾ പ്രതീക്ഷിച്ച പ്രകടനം നടത്തിയിരുന്നില്ല. ഇടയ്ക്കുവന്ന ചില ചിത്രങ്ങൾ മാത്രമാണ് ബോക്സോഫീസിൽ ഗംഭീര പ്രകടനം നടത്തിയത്. സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ചിത്രങ്ങൾ പോലും മുടക്കുമുതൽ തിരിച്ചുപിടിക്കാനാകാത്ത അവസ്ഥയിലേയ്ക്ക് എത്തിയിരുന്നു.
അതേസമയം, കരൺ ജോഹർ നിർമാണ പങ്കാളിയായ ’കിൽ’ മികച്ച പ്രേക്ഷപ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ലക്ഷ്യ ലൽവാനി, രാഘവ് ജുയാൽ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]