
കൊച്ചി: എന്റെ പേരിന്റെ താഴെ ‘മെയ്ഡ് ഇന്‍ കേരള’ എന്ന് പറഞ്ഞാല്‍ തെറ്റില്ലെന്ന് കമല്ഹാസന്. ഇന്ന് കാണുന്ന ഞാനായതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള ഒരുപാട് സുഹൃത്തുക്കളും മെന്റേഴ്സുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉലകനായകന് കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ നിര്‍മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്‍ഡ്യന്‍2 വിന്റെ പ്രമോഷന്റെ ഭാ?ഗമായി കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
200 കോടി രൂപ മുതല്‍മുടക്കില്‍ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിയേറ്ററുകളെ ത്രസിപ്പിച്ച സ്വാതന്ത്ര്യ സമരനായകന് സേനാപതി വീണ്ടും പ്രേക്ഷകരെ ആവേശം കൊള്ളിക്കാനെത്തുമ്പോള് ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ജൂലൈ 12നാണ് ചിത്രത്തിന്റെ റിലീസ്.
കമല്‍ഹാസന്റേയും ഷങ്കറിന്റേയും ചിത്രമാണെന്നൊക്കെ ചിത്രത്തിന്റെ പോസ്റ്ററില്‍ അടിക്കാം. പക്ഷേ ഈ ചിത്രത്തിന്റെ പിന്നണിയില്‍ ഒരുപാട് ടെക്നീഷ്യന്മാര് പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരൊന്നുമില്ലാതെ ഈ ചിത്രം പൂര്‍ത്തിയാകില്ല. ഇന്ത്യന്‍2 വിലുള്ള നിങ്ങളുടെ പ്രതീക്ഷയും ഞങ്ങളുടെ ആഗ്രഹവും പോലെയാകട്ടെ എന്നാണ്. ഞങ്ങള്‍ അറിയാവുന്ന വിദ്യകളെല്ലാം കാണിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമാകുമെന്നാണ് കരുതുന്നത്.- കമല്ഹാസന് പറഞ്ഞു.
മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട നടനാണ് നെടുമുടി വേണു. ഇന്ത്യന്‍1 ന്റെ സമയത്തും ഞാന്‍ പറഞ്ഞ കാര്യമായിരുന്നു അത്. സിനിമയുടെ ആഘോഷത്തിനായി ഇവിടെ നിന്ന് കാണാമെന്നാണ് പറഞ്ഞത്. അദ്ദേഹം ഇവിടെ ഇല്ലായെന്ന് എനിക്കറിയാം പക്ഷേ ഞാന്‍ അദ്ദേഹത്തെ ഇവിടെ കാണുന്നുവെന്നും നെടുമുടി വേണുവിനെ ഓര്‍ത്തുകൊണ്ട് കമല്ഹാസന് പറഞ്ഞു.
ചിത്രത്തില്‍ കമല്‍ഹാസനൊപ്പം വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്, ജയപ്രകാശ്, ജഗന്, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്മാനന്ദം, ബോബി സിംഹ എന്നിവരാണ് ഇതിന്റെ താരനിരയിലെ പ്രമുഖര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]