
പാകിസ്താനി ഗായകൻ ചാഹത്ത് ഫത്തേ അലി ഖാന്റെ വൈറൽ ഗാനം യൂട്യൂബ് നീക്കംചെയ്തു. ഖാന്റേതായി സോഷ്യൽ മീഡിയയിൽ വൈറലായ ‘ബഡോ ബാഡി’ എന്ന ഗാനമാണ് പകർപ്പവകാശലംഘനം ചൂണ്ടിക്കാട്ടി നീക്കംചെയ്തത്. പ്രശസ്ത പാകിസ്താനി ഗായിക നൂർജഹാന്റെ ഗാനത്തിന്റെ കവർ പതിപ്പായിരുന്നു ചാഹത്ത് ഫത്തേ അലി ഖാന്റെ ആലാപനത്തിൽ ഏറെ ശ്രദ്ധനേടിയത്.
വ്യാഴാഴ്ചയാണ് ഖാന്റെ ഗാനം യൂട്യൂബിൽനിന്ന് നീക്കിയത്. പാകിസ്താനുപുറമേ ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും ഗാനം ചർച്ചയായിരുന്നു. 28 മില്ല്യൺ പേരായിരുന്നു ഗാനം ഇതുവരെ കണ്ടത്. ടോക്ക് ഷോകളിലൂടെയും മറ്റും ശ്രദ്ധേയനായ ചാഹത് മുൻ ക്രിക്കറ്റ് താരം കൂടിയാണ്. നിരവധി മീമുകളിലൂടെ പ്രശസ്തനായ ആളാണ് ചാഹത് ഫത്തേ അലി ഖാൻ.
1973-ൽ പുറത്തിറങ്ങിയ ‘ബനാർസി തഗ്’ എന്ന ചിത്രത്തിലെ ഗാനമാണ് ‘ബഡോ ബാഡി’. ഈ പാട്ടിന്റെ ഒരു ഭാഗമാണ് ചാഹത് ഖാൻ തന്റെ ശൈലിയിലാക്കി പാടിയത്. കവർ സോങ് ഒരുക്കി ഒരു ക്ലാസിക് ഗാനത്തെ നശിപ്പിച്ചു എന്നടതക്കം നിരവധി വിമർശനങ്ങളാണ് പിന്നീട് ഉയർന്നുവന്നിരുന്നത്. എങ്കിലും റീൽസിലടക്കം ഈ പാട്ട് ട്രെൻഡായിരുന്നു.
വജ്ധാൻ റാവു റംഘാർ എന്ന മോഡലാണ് ഗാനരംഗത്തിൽ ചാഹത്തിനൊപ്പം പ്രത്യക്ഷപ്പെട്ടത്. ഗാനരംഗത്തിൽ അഭിനയിച്ചതിന് നിരവധി പേരാണ് തനിക്കെതിരെ വിമർശനവുമായെത്തിയതെന്ന് ഈയിടെ ഒരു അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു. ഈ ഗാനം തന്റെ കരിയർ നശിപ്പിക്കുകയാണെന്നും വസ്ത്രം വാങ്ങാൻപോലും പണമില്ലാതിരുന്ന അവസ്ഥയിലാണ് ഈ ഗാനത്തിൽ അഭിനയിച്ചതെന്നും അവർ പറഞ്ഞിരുന്നു.
കാഷിഫ് റാണ എന്നാണ് 56-കാരനായ ചാഹത് ഫത്തേ അലി ഖാന്റെ യഥാർത്ഥ പേര്. ലാഹോറാണ് സ്വദേശം. 2020-ൽ കോവിഡ് കാലത്താണ് ഇദ്ദേഹം പ്രശസ്തിയിലേക്കുയർന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]