
ഹിറ്റ് സിനിമകളുടെ തോഴൻ എന്ന് നിർമാതാവ് ഗാന്ധിമതി ബാലനെ വിശേഷിപ്പിച്ചാൽ ഒട്ടും അതിശയോക്തിയുണ്ടാവില്ല. കാരണം നിർമിച്ചതും വിതരണംചെയ്തതുമെല്ലാം മലയാളസിനിമയിലെ ക്ലാസിക് പട്ടികയിലിടംപിടിച്ച ചിത്രങ്ങൾ. മുപ്പതോളം ചിത്രങ്ങളാണ് ബാലൻ നിർമിച്ചതും വിതരണംചെയ്തതും. അമ്മയുടെ പേരായ ഗാന്ധിമതി എന്നത് സ്വന്തം പേരിനൊപ്പം ചേർത്തതുവഴിയും അദ്ദേഹം ശ്രദ്ധേയനായി.
കലാമൂല്യമുള്ള ചിത്രങ്ങൾ നിർമിച്ച് പ്രേക്ഷകപ്രീതി നേടിയെടുക്കുന്നതിൽ വിജയംകണ്ട അപൂർവം നിർമാതാക്കളിൽ ഒരാളായിരുന്നു ഗാന്ധിമതി ബാലൻ. മലയാള സിനിമയിൽ നിർമാതാക്കൾ എങ്ങനെയായിരിക്കണമെന്ന് കാണിച്ചുകൊടുത്ത വ്യക്തിത്വമായിരുന്നു ഗാന്ധിമതി ബാലൻ. സിനിമയിൽ ഒരു നിർമാതാവിനുള്ള റോൾ എന്തെന്ന് ഗാന്ധിമതി ബാലന് മുമ്പും ശേഷവും എന്ന് നിർവചിച്ചാലും തെറ്റുപറയാനാവില്ല.
1982-ൽ പുറത്തിറങ്ങിയ ‘ഇത്തിരി നേരം ഒത്തിരി കാര്യം’ ആയിരുന്നു ആദ്യ സിനിമ. തുടർന്ന് സൂപ്പർ ഹിറ്റുകളുടെ നീണ്ടനിരതന്നെ അദ്ദേഹം മലയാളസിനിമയ്ക്ക് സമ്മാനിച്ചു. ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, പത്താമുദയം, സുഖമോ ദേവി, തൂവാനത്തുമ്പികൾ, നൊമ്പരത്തിപ്പൂവ്, മൂന്നാംപക്കം, ഈ തണുത്ത വെളുപ്പാൻ കാലത്ത്, മാളൂട്ടി, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഇരകൾ തുടങ്ങിയവ അതിൽ ചിലതുമാത്രം.
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ രൂപീകരണത്തിനുപിന്നിലും ഗാന്ധിമതി ബാലന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഗാന്ധിമതി ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ സിനിമകൾ പറയും ബാലൻ എന്ന നിർമ്മാതാവിന്റെ മേൽവിലാസം. മലയാള സിനിമയുടെ തലപ്പൊക്കങ്ങളായ കെ.ജി ജോർജിന്റെയും പദ്മരാജന്റെയും ക്ലാസിക്കുകൾ പലതും പിറന്നത് ഈ ബാനറിലായിരുന്നു. പദ്മരാജന്റെ മരണത്തോടുകൂടിയാണ് ഗാന്ധിമതിബാലൻ സിനിമാ നിർമാണത്തിൽനിന്ന് തത്ക്കാലം വിട്ടുനിന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2015 നാഷണൽ ഗെയിംസിന്റെ ചീഫ് ഓർഗനൈസർ. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ, അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്ലാന്റേഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു.