
ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ കല്യാണം മുടക്കികളുടെ കഥ രസകരമായി പറയുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. നവാഗതനായ അനൂഷ് മോഹൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫാൽക്കൺ സിനിമാസിൻ്റെ ബാനറിൽ ജിനി എസ്. ആണ് നിർമ്മിക്കുന്നത്. നാട്ടിൻപുറത്തിൻ്റെ പശ്ചാത്തലത്തിൽ റിയലിസ്റ്റിക്കായും അൽപ്പം ഫാന്റസിയിലൂടെയുമാണ് ചിത്രത്തിൻ്റെ അവതരണം.
വിനീത് തട്ടിൽ, അഖിൽ കവലയൂർ, കാർത്തിക്ക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്, ഷാബു പ്രൗദിൻ, അംബി, വിശാഖ്, ഗൗരി, മല്ലികാസുകുമാരൻ, ജിബിൻ ഗോപിനാഥ്, അനിൽ രാജ്, അരുൺപോൾ, ദീപുകരുണാകരൻ, പ്രിയാ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുൽ നായർ, ദീപു നാവായിക്കുളം, അനീഷ്, ഗൗതം ജി. ശശി, അസീന റീന, അരുൺ ഭാസ്ക്കർ, ആമി തിലക്, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ ഈ ചിത്രത്തിലെ മറ്റൊരു മുഖ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഫിറോസ്, രചന -ഫൈസ് ജമാൽ, സംഗീതം – ജിനി എസ്., ഛായാഗ്രഹണം – ശൗരിനാഥ്, എഡിറ്റിംഗ് – രാകേഷ് അശോക്, കലാസംവിധാനം – അജയ് ജി. അമ്പലത്തറ, സ്റ്റിൽസ് – അജി മസ്ക്കറ്റ്, മേക്കപ്പ് – സന്തോഷ് വെൺപകൽ, കോസ്റ്റ്യൂം ഡിസൈൻ – ബ്യൂസി ബേബി ജോൺ, ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനുരാജ്..ഡി.സി., പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഹരി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ – മുരുകൻ.എസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]