![](https://newskerala.net/wp-content/uploads/2025/02/kumbh-mela-monalisa-1024x576.jpg)
മഹാ കുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മൊണാലിസ എന്ന മോനി ഭോസ്ലെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന് സംവിധായകന് സനോജ് മിശ്ര വെളിപ്പെടുത്തിയിരുന്നു. മൊണാലിസയെയും കുടുംബത്തെയും സന്ദര്‍ശിച്ച ശേഷമാണ് സനോജ് തന്റെ അടുത്ത സിനിമയിലെ നടിയാക്കുമെന്ന് പ്രഖ്യാപിച്ചത്. അടുത്ത സിനിമയായ ദ ഡയറി ഓഫ് മണിപ്പുര്‍ എന്ന സിനിമയിലാണ് അവസരം നല്‍കുക.
സിനിമയുമായി ബന്ധപ്പെട്ട ക്ലാസുകളിലാണ് മൊണാലിസയിപ്പോള്. മുംബൈയില്‍ സനോജ് മിശ്ര സിനിമയുടെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ എഴുത്തും വായനയും പഠിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ക്ലാസിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഒരു ചെറിയ മുറിയില്‍ സ്ലേറ്റില്‍ പെന്‍സില്‍ കൊണ്ട് ഹിന്ദി അക്ഷരങ്ങള്‍ എഴുതി വായിച്ചു പഠിക്കുന്നതാണ് ദൃശ്യങ്ങള്‍. സനോജ് മിശ്രയാണ് പഠിപ്പിക്കുന്നത്. മൊണാലിസയുടെ സഹോദരിയും കൂടെയുണ്ട്. എഴുത്തും വായനയും അറിയാതെ എങ്ങനെയാണ് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നതെന്ന് മൊണാലിസയോട് വീഡിയോയില്‍ ചോദിക്കുന്നുണ്ട് സനോജ്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുക മാത്രമാണുള്ളതെന്നും എഴുത്ത് ഇല്ലെന്നും അവള് മറുപടി നല്കുന്നു.
വാലന്റൈന്‍സ് ഡേ ആയ ഫെബ്രുവരി 14-ന് മൊണാലിസ കേരളത്തിലെത്തും. മൊണാലിസ കോഴിക്കോടെത്തുമെന്ന് വ്യവസായി ബോബി ചെമ്മണൂര്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. മൊണാലിസ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ മാല വില്‍ക്കാനെത്തിയ 16-കാരിയാണ് മോണി ഭോസ്ലെ എന്ന മൊണാലിസ. മോണിയുടെ ദൃശ്യങ്ങള്‍ ആരോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ഈ 16-കാരി വൈറലായത്. മോണി ഭോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ ‘മൊണാലിസ’ എന്നാണ് വിശേഷിപ്പിച്ചത്. ചാരക്കണ്ണുകളും ചിരിയും സുന്ദരമാണെന്നും അഭിപ്രായങ്ങളുയര്‍ന്നു. ‘ബ്രൗണ്‍ ബ്യൂട്ടി’ എന്നും ഈ 16-കാരിയെ വിശേഷിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]