![](https://newskerala.net/wp-content/uploads/2025/02/joju-anurag-1024x576.jpg)
ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ് അനുരാഗ് കശ്യപ്. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാനൊരുങ്ങി നടന് ജോജു ജോര്‍ജ്. ജോജു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.അടുത്തയിടെ ഫിലിം ഫെയറിന് നല്കിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപിനൊപ്പമുള്ള പ്രൊജക്ടിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.
‘അനുരാഗ് കശ്യപിനൊപ്പം 2025 ല്‍ ഒരു സിനിമ ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ ഒരു കഥ ചര്‍ച്ച ചെയ്തു. അത് നല്ലൊരു സ്ക്രിപ്റ്റാണ്,’ എന്നാണ് ജോജു പറഞ്ഞത്.
അഭിമുഖത്തിനിടെ ഹിന്ദി ചലച്ചിത്രമേഖലയില്‍ എന്താണ് കുറവെന്ന ചോദ്യത്തിന് ബോളിവുഡില്‍ എന്താണ് കുറവെന്ന് എനിക്കറിയില്ല, പക്ഷേ മലയാളത്തില്‍ എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ജോജു പറഞ്ഞു. എല്ലാ പുതിയ സംവിധായകരും വളരെ കഠിനാധ്വാനം ചെയ്യുന്നു, നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നു, അതിന് നല്ല ഫലം നേടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദി സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം തന്റെ കരിയറിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയാണ്. അവിടെ കഴിവുള്ള സംവിധായരോടൊപ്പം പ്രവര്‍ത്തിക്കണമെന്നും ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. എന്റെ മുന്‍ഗണന എപ്പോഴും തിരക്കഥയ്ക്കാണ്. ശക്തമായ തിരക്കഥയോ നല്ല കഥാപാത്രമോ ഉള്ള വേഷങ്ങളാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എന്നെ വെല്ലുവിളിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന അസാധാരണമായ തിരക്കഥകള്‍ കണ്ടെത്തുമെന്നും താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ‘നാരായണീന്റെ മൂന്നാണ്മക്കള്’ എന്ന സിനിമയാണ് ജോജു ജോര്‍ജിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. ഒരു കുടുംബത്തിലെ മൂന്നാണ്മക്കളുടേയും അവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരുടേയും കഥയുമായെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ശരണ്‍ വേണുഗോപാലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]