![](https://newskerala.net/wp-content/uploads/2025/02/rvg201-1024x576.jpg)
തമിഴ് സൂപ്പര്‍താരം രജനീകാന്തിനെതിരേ പരാമര്‍ശവുമായി സംവിധായകന് രാം ഗോപാല്‍ വര്‍മ്മ. രജനീകാന്ത് ഒരു നല്ല നടനാണോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്ന് പറഞ്ഞ ആര്.ജി.വി രജനീകാന്തിന് സ്ലോ മോഷന്‍ ഇല്ലാതെ നിലനില്‍പ്പില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഒരു അഭിമുഖത്തില്‍ നടനും താരവും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുന്നതിനിടയിലായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ പരമാര്‍ശം. “ഒരു നടനും ഒരു താരവും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. രജനീകാന്ത് ഒരു നല്ല നടനാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. സത്യയില്‍ മനോജ് ബാജ്പയ് ചെയ്തപോലൊരു കഥാപാത്രം രജനീകാന്തിന് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. സ്ലോ മോഷന്‍ ഇല്ലാതെ രജനീകാന്തിന് നിലനില്‍പ്പില്ല”, ആര്.വി.ജി പറഞ്ഞു.
ഒരു താരം ഒരു സാധാരണ കഥാപാത്രമാവുമ്പോള്‍ അത് നമ്മളെ നിരാശപ്പെടുത്തുന്നു. താരങ്ങള്‍ ദിവ്യപുരുഷന്‍മാരാണ്. അവര്‍ക്ക് സാധാരണക്കാരാവാന്‍ സാധിക്കില്ലെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]