![](https://newskerala.net/wp-content/uploads/2025/02/empuraan-manikuttan-1024x576.jpg)
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളിഗോപി കൂട്ടുകെട്ടിലൊരുങ്ങുന്ന എമ്പുരാന്. മാര്‍ച്ച് 27-ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഏറ്റവും പുതിയതായി നടന് മണിക്കുട്ടന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.
ആദ്യ ഭാഗമായ ലൂസിഫറിലും മണിക്കുട്ടനുണ്ടായിരുന്നു. ഡബ്ബിങ് ആര്‍ട്ടിസ്റ്റായിരുന്നു എന്ന് മാത്രം. അനീഷ് ജി മേനോന് അവതരിപ്പിച്ച സുമേഷ് എന്ന കഥാപാത്രത്തിനാണ് മണിക്കുട്ടന് ശബ്ദം നല്‍കിയത്. എന്നാല്‍ എമ്പുരാനില്‍ മണിക്കുട്ടന് ഒരു വേഷവും ചെയ്യുന്നുണ്ട്. മണി എന്ന കഥാപാത്രത്തെയാണ് നടന് അവതരിപ്പിക്കുന്നത്.
“ഇരുപതു വര്‍ഷമായി സിനിമയുടെ ഭാഗമാണ്. എമ്പുരാന് എന്ന വലിയ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവും. പ്രിയപ്പെട്ട പൃഥ്വിയോടും ഏറ്റവും പ്രിയപ്പെട്ട ലാലേട്ടനോടും മുരളി ചേട്ടനോടും ആന്റണി ചേട്ടനോടുമുള്ള സ്നേഹം അറിയിക്കുന്നു.ഒപ്പം നില്ക്കുന്ന പ്രേക്ഷകരും തുടര്‍ന്നും ഉണ്ടാകണം”, മണിക്കുട്ടന് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]