![](https://newskerala.net/wp-content/uploads/2025/02/seema-g-nair-meena-ganesh-1024x576.jpg)
അന്തരിച്ച നടി മീന ഗണേഷുമായി ബന്ധപ്പെടുത്തി തനിക്കെതിരേ വ്യാജപ്രചരണം നടത്തിയവര്‍ക്ക് മറുപടിയുമായി നടിയും സാമൂഹികപ്രവര്‍ത്തകയുമായ സീമ ജി.നായര്‍. മീന ഗണേഷ് സീമയുടെ അച്ഛന്റെ സഹോദരിയാണെന്നും ആപത്തുകാലത്ത് സീമ മീന ഗണേഷിനെ തിരിഞ്ഞുനോക്കിയില്ലയെന്നുമായിരുന്നു സീമയ്ക്കെതിരെ ഒരു യുവതി നടത്തിയ ആരോപണം.
എന്നാല്‍ തന്റെ അച്ഛന് ഇങ്ങനെയൊരു സഹോദരിയോ മീന ഗണേഷിന് അങ്ങനെ ഒരു സഹോദരനോ ഇല്ലെന്ന് വ്യക്തമാക്കി സീമ ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചു. വ്യാജപ്രചരണം നടത്തിയവരെ തുറന്നുകാട്ടുകയും ചെയ്തു. ഇതോടെ യുവതി ക്ഷമാപണം നടത്തി യുവതി രംഗത്തെത്തിയെന്ന് സീമ പറയുന്നു.
‘ഇന്നലെ ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു, കുറെ പേരെങ്കിലും അത് കണ്ടിട്ടുണ്ടവും, മീന ഗണേഷ് അമ്മയുമായി ബന്ധപ്പെട്ട പോസ്റ്റ് ..ഇന്നലെ ഉച്ചയോടെ ദുബൈയില്‍ നിന്നും അതിട്ട ശില്പയുടെ ഫോണ്‍ വന്നു ..പരിചയം ഇല്ലാത്തതുകൊണ്ടും,വര്‍ക്കില്‍ ആയതു കൊണ്ടും എടുക്കാന്‍ പറ്റിയില്ല ,തുടരെ ,തുടരെയുള്ള ഫോണ്‍ വന്നപ്പോള്‍ അത് എടുത്തു ..അവര്‍ ദുബായിയില്‍ നല്ല രീതിയില്‍ ജീവിക്കുന്നവര്‍ ആണെന്നും ,ഭര്‍ത്താവ് അവിടെ വലിയ കമ്പനിയില്‍ ഉദ്യോഗസ്ഥന് ആണെന്നും,അവര്‍ അങ്ങനെ ചെയ്യില്ലെന്നും ,അവരുടെ ചേച്ചിയുടെ മകള്‍ വീട്ടില്‍ ചെന്നപ്പോള്‍ അവരുടെ ഫോണ്‍ എടുത്തു കമൻ്റ് ഇട്ടതാണെന്നും പറഞ്ഞു ..എന്തോ ,ഏതോ ..പക്ഷെ എനിക്ക് ആ കമൻ്റ് ഇട്ടയാളെ നേരിട്ട് കാണണം എന്ന് പറഞ്ഞു ,രാത്രി 9 മണിയോടെ ബോട്ടിം കോളില്‍ ഞാന്‍ അവരെ കണ്ടു.ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു അവര്‍ എനിക്ക് വ്യക്തമായ ഉത്തരം തന്നില്ല. എവിടെയോ ഒരു ഇന്റര്‍വ്യൂവില്‍ കേട്ടതാണ് ,അങ്ങനെ കമന്റ് ഇട്ടതാണെന്നു പറഞ്ഞു ,എന്തായാലും അങ്ങനെ ഒരു ഇന്റര്‍വ്യൂ ആരും കൊടുത്തിട്ടില്ല.ബോട്ടിമില്‍ വന്ന സ്ക്രീൻഷോട്ട് എടുത്തിട്ടുണ്ട് ,അതിവിടെ ഞാന്‍ ഇടുന്നില്ല. പക്ഷെ ഒരു കാര്യം ഞാന്‍ പറയട്ടെ ,എന്തിനു വേണ്ടി ആണേലും ആര്‍ക്കു വേണ്ടി ആണേലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ അറിയാത്ത കാര്യങ്ങള്‍ പറയരുത്,അവര്‍ ഇത്രയും സംസാരിച്ച സ്ഥിതിക്ക് ഇന്ന് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യും ,അവരുടെ പാപ്പന്റെയും,മേമയുടെയും ഫോട്ടോ സ്ക്രീന്‍ ഷോട്ട് വെച്ച് ഞാന്‍ ആ പോസ്റ്റിട്ടതുകൊണ്ടു,അവര്‍ക്കു വിഷമം ആയിപോയെന്നു. കാര്യമല്ലാത്ത കാര്യങ്ങള്‍ എഴുതുമ്പോള്‍ മറ്റുള്ളവരുടെ മനസിനെ കുറിച്ച് അവര്‍ ചിന്തിച്ചില്ല. എല്ലാരും പോട്ടെ ,പോട്ടെ എന്ന് പറഞ്ഞപ്പോള്‍ ഞാനിതിനെ പിന്നാലെ പോകാന്‍ കാരണം,മീനാമ്മ എന്റെ അച്ഛന്റെ പെങ്ങള് ആണെന്നും,ആപത്തു കാലത്തു ഞാന്‍ അവരെ തിരിഞ്ഞു നോക്കിയില്ലന്നും പറഞ്ഞ ആ ഒരു ഒറ്റവാക്കില്‍ ആണ് ??ചിലര്‍ക്ക് ഇത് നിസ്സാരം ആയി തോന്നാം ,പക്ഷെ എനിക്കതു അത്ര നിസ്സാരം അല്ല’, സീമ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]