ബോളിവുഡ് സിനിമാ മേഖലയെ സംബന്ധിച്ചും താരങ്ങളുടെ സമീപനത്തെ കുറിച്ചുമെല്ലാം അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞിട്ടുള്ള നടിയാണ് കങ്കണ റണൗട്ട്. ആ നിലപാടുകള്‍ക്ക് പലപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട് കങ്കണക്ക്. ഇപ്പോഴിതാ നടന് സല്‍മാനുമൊത്തുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് കങ്കണ. സല്മാന് നല്ല സുഹൃത്താണെന്നും നിരവധി അവസരങ്ങളുണ്ടായിട്ടും സല്‍മാനുമൊത്ത് അഭിനയിക്കാന്‍ സാധിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. അതേസമയം ഭാവിയില്‍ അതിനുള്ള അവസരമുണ്ടായേക്കാമെന്ന പ്രതീക്ഷയും നടി പങ്കുവെച്ചു.
”സല്മാന് എന്റെ നല്ല സുഹൃത്താണ്. ഞങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല.” – കങ്കണ ന്യൂസ് 18 നോട് പ്രതികരിച്ചു.
സല്മാന് ഖാന് തനിക്ക് നിരവധി അവസരങ്ങള്‍ നല്‍കിയതായി നേരത്തേ കങ്കണ വെളിപ്പെടുത്തിയിരുന്നു. ബജ്രംഗി ബായ്ജാനിലും സുല്‍ത്താനിലും അഭിനയിക്കാനായി സമീപിച്ചെങ്കിലും നടി നിരസിക്കുകയായിരുന്നു. ”സല്മാന് ബജ്രംഗി ബായ്ജാനില്‍ ഒരു വേഷം തന്നു, എന്നാല്‍ ഇതെന്ത് വേഷമാണെന്ന ഭാവത്തിലായിരുന്നു ഞാന്‍. പിന്നാലെ അദ്ദേഹം സുല്‍ത്താന്‍ വേണ്ടി സമീപിച്ചു. ഞാന്‍ അതും നിരസിച്ചു. ഇനി എന്ത് അവസരമാണ് ഞാന്‍ നല്‍കേണ്ടത് എന്ന രീതിയിലായിരുന്നു സല്മാന്.” – കങ്കണ പറഞ്ഞു.
നല്കിയ അവസരങ്ങള്‍ നിരസിച്ചുവെങ്കിലും സല്മാന് സ്നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളതെന്നും നടി കൂട്ടിച്ചേര്‍ത്തു. സല്മാന് സ്നേഹമുള്ളയാളാണ്. അദ്ദേഹം എന്നോട് എപ്പോഴും സംസാരിക്കാറുണ്ട്. എമര്‍ജന്‍സി സിനിമ കാണാനുള്ള ആവേശത്തിലാണ് സല്‍മാനെന്നും നടി പറഞ്ഞു.
ജനുവരി 17-നാണ് എമര്‍ജന്‍സി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എമര്‍ജന്‍സിയില്‍ അടല്‍ ബിഹാരി വാജ്പേയിയായി ശ്രേയസ് തല്‍പഡെയും ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷാ ആയി മിലിന്ദ് സോമനും സഞ്ജയ് ഗാന്ധിയായി വിശാഖ് നായരുമാണ് വേഷമിടുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും കങ്കണ തന്നെയാണ്. റിതേഷ് ഷായാണ് തിരക്കഥ. ജി.വി. പ്രകാശ് കുമാര്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു. സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]