ക്യാപ്റ്റന്‍, വെള്ളം, മേരി ആവാസ് സുനോ എന്നീ ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ദ സീക്രട്ട് ഓഫ് വുമണിന്റെ ട്രെയ്ലര് റിലീസ് ചെയ്തു. പ്രജേഷ് സെന്‍ മൂവി ക്ലബിന്റെ ബാനറില്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന് തന്നെയാണ്.
ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രത്തില്‍ നിരഞ്ജന അനൂപ്, അജു വര്‍ഗീസ്, ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിര്‍ മണോലി, പൂജ മഹേഷ്, വെള്ളം സിനിമയിലൂടെ ശ്രദ്ധേയരായ അധീഷ് ദാമോദര്‍, മിഥുന് വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയിരിക്കുന്നു. ലെബിസണ്‍ ഗോപിയാണ് ഛായാഗ്രഹണം. പ്രദീപ് കുമാര്‍ വി.വിയുടേതാണ് കഥ. എഡിറ്റിങ് കണ്ണന് മോഹന്‍
നിതീഷ് നടേരിയുടെ വരികള്‍ക്ക് അനില്‍ കൃഷ്ണ ഈണം പകര്‍ന്നിരിക്കുന്നു. ഇംഗ്ലീഷ് ഗാനവും പശ്ചാത്തല സംഗീതവും ജോഷ്വാ വി.ജെ ആണ്. ഷഹബാസ് അമന്, ജാനകി ഈശ്വര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
കലാ സംവിധാനം ത്യാഗു തവനൂര്‍, ഓഡിയോഗ്രഫി അജിത് കെ ജോര്‍ജ്, സൗണ്ട് ഡിസൈന്‍ ജിതേന്ദ്രന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ജിത്ത് പിരപ്പന്‍കോട്, സ്റ്റുഡിയോ ലാല്‍ മീഡിയ, ഡിഐ ആക്ഷന്‍ ഫ്രേംസ് മീഡിയ, കളറിസ്റ്റ് സുജിത് സദാശിവന്, മേക്കപ്പ് ലിബിന് മോഹനന്, കോസ്റ്റ്യൂം അഫ്രിന് കല്ലന്, അസോസിയേറ്റ് ഡയറക്ടേഴ്സ ്വിഷ്ണു രവികുമാര്‍, ഷിജു സുലേഖ ബഷീര്‍, ഡിഎഎം കുഞ്ഞാപ്പ, സ്ക്രിപ്റ്റ് അസോസിയേറ്റ് വിനിത വേണു, സ്റ്റില്സ്ലെബിസണ് ഫോട്ടോഗ്രഫി, അജീഷ് സുഗതന്, ഡിസൈന്‍ താമിര്‍ ഒ.കെ, പി.ആര്.ഒ ആതിര ദില്‍ജിത്ത്, ഡിസൈന്‍ താമിര്‍ ഒ.കെ. പബ്ലിസിറ്റി ഡിസൈന്‍ ബ്രാന്റ് പിക്സ്, വിതരണം വള്ളുവനാട് ഫിലിംസ്. ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്‍സ് ആണ് മ്യൂസിക് പാര്‍ട്നര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]