വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 69. പുതിയ പാര്‍ട്ടിയുമായി രാഷ്ട്രീയത്തില്‍ അരങ്ങേറിയ വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ യുവതാരം മമിതാ ബൈജുവും അഭിനയിക്കുന്നുണ്ട്.
നന്ദമുരി ബാലകൃഷ്ണ (ബാലയ്യ) നായകനായെത്തിയ ഭഗവന്ത് കേസരി എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് ദളപതി 69 എന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇതിന് കൂടുതല്‍ വ്യക്തത നല്‍കിയിരിക്കുകയാണ് നടന് വി.ടി.വി ഗണേഷ്.
വിജയ് അഞ്ച് തവണ ഭഗവന്ത് കേസരി കണ്ടിട്ടുണ്ടെന്നും ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനായി സംവിധായകന് അനില്‍ രവിപുടിയെ വിജയ് സമീപിച്ചിരുന്നുവെന്നും വി.ടി.വി ഗണേഷ് വ്യക്തമാക്കി. എന്നാല്‍ റീമേക്ക് സിനിമ ചെയ്യാന്‍ താത്പര്യമില്ലാതിരുന്ന അനില്‍ ഇതില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.
‘വിജയ്യുടെ അവസാന സിനിമ സംവിധാനം ചെയ്യാന്‍ ഒരുപാട് സംവിധായകരാണ് കാത്തുനിന്നിരുന്നത്. എന്നാല്‍ അതിന് അവസരം കിട്ടിയിട്ടും അനില്‍ ഒഴിഞ്ഞുമാറി. എന്തുകൊണ്ടാണ് വിജയ് സര് സിനിമ അഞ്ച് വട്ടം കണ്ടത് എന്നറിയാന്‍ ഞാന്‍ പിന്നീട് ഭഗവന്ത് കേസരി പോയി കണ്ടു.’ അനില്‍ സംവിധാനം ചെയ്യുന്ന സംക്രാന്തികി വസ്തുനാം എന്ന ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ ഗണേഷ് വ്യക്തമാക്കി.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ ദളപതി 69 റീമേക്ക് ആണെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്നാല്‍ ഈ സിനിമയുടെ അണിയറക്കാരുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ദളപതി 69-ല്‍ വിജയ്യ്ക്കൊപ്പം പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, ഗൗതം മേനോന് എന്നിവരും അഭിനയിക്കുന്നുണ്ട്. നന്ദമുരി ബാലകൃഷ്ണയ്ക്കൊപ്പം ശ്രീലീല, കാജല്‍ അഗര്‍വാള്‍, അര്ജുന് രാംപാല്‍, ശരത് കുമാര്‍, ജോണ്‍ വിജയ് എന്നിവരാണ് ഭഗവന്ത് കേസരിയില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രം ബോക്സോഫീസില്‍ 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]