മലയാള സിനിമയിലെ സുവര്‍ണ്ണകാലം ഓര്‍മിപ്പിച്ച് വീണ്ടും ഔസേപ്പച്ചന് – ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ട്. ഇരുവരും ചേര്‍ന്നൊരുക്കിയ ‘ബെസ്റ്റി’യിലെ പാട്ടിന് ശബ്ദം നല്കിയതാവട്ടെ പുതുതലമുറയിലെ ജനപ്രിയ ഗായകരായ സച്ചിന് ബാലുവും നിത്യ മാമ്മനും. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, ടോവിനോ തോമസ് എന്നിവരാണ് പാട്ട് സംഗീത പ്രേമികള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ സമ്മാനിച്ചത്.
കണ്ണൂരില്‍ നടന്ന ‘ബെസ്റ്റി സായാഹ്നം’ പരിപാടിയിലും ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെണ് കിടാവുപോല്‍ താഴ്വര’ എന്ന് തുടങ്ങുന്ന ഗാനം നിറഞ്ഞുനിന്നു. ചടങ്ങില്‍ നിര്‍മ്മല ഉണ്ണികൃഷ്ണനാണ് ഈ ഗാനം പുറത്തിറക്കിയത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച ‘ബെസ്റ്റി’ ഷാനു സമദ് ആണ് സംവിധാനം ചെയ്തത്. ഈ മാസം 24ന് റിലീസ് ചെയ്യുന്ന സിനിമയില്‍ യുവ താരങ്ങളാണ് പ്രധാന വേഷങ്ങളില്‍. സസ്പെന്‍സ് നിറഞ്ഞ ഫാമിലി എന്റര്‍ടൈനര്‍ മികച്ച പാട്ടുകള്‍ കൊണ്ടും സമ്പന്നമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]