
ചരിത്രത്തിലെ ഏറ്റവും നാശംവിതച്ച ദുരന്തത്തെ അഭിമുഖീകരിക്കുകയാണ് യുഎസ്. ലോസ് ആഞ്ജലിസില്‍ പടരുന്ന കാട്ടുതീ പതിനായിരക്കണക്കിനാളുകളെയാണ് ബാധിച്ചത്. ഇതുവരെ 5700 കോടി ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നതും. 16 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.
ഹോളിവുഡ് ഹില്‍സിലേക്ക് തീപടര്‍ന്നിരുന്നു. ഹോളിവുഡ് താരങ്ങളുടെ വീടുകളുള്‍പ്പടെ രണ്ടായിരത്തിലധികം കെട്ടിടങ്ങളും കത്തിനശിച്ചു. ആന്തണി ഹോപ്കിന്‍സ്, ജോണ്‍ ഗുഡ്മാന്, അന്ന ഫാരിസ്, മാന്ഡിമൂര്, കാരി എല്‍വിസ്, പാരിസ് ഹില്‍ട്ടണ്‍, ബില്ലി ക്രിസ്റ്റല്‍ മൈല്‍ഡ് ടെല്ലര്‍ തുടങ്ങിയ പ്രമുഖരുടെ വീടുകള്‍ക്ക് തീപിടിച്ചിരുന്നു. ഒട്ടുമിക്ക സിനിമ കമ്പനികള്‍ക്കും ചലചിത്രനിര്‍മാണം നിര്‍ത്തിവെയ്ക്കേണ്ടി വന്നു.
ഇതിനിടെ ലോകപ്രശസ്തമായ ഹോളിവുഡ് സൈനും കത്തിനശിച്ചു എന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായി. ഹോളിവുഡ് സൈന്‍ കത്തിനശിക്കുന്നതായി കാണിച്ച് നിരവധി വീഡിയോസും ഫോട്ടോസും സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് വാസ്തവവിരുദ്ധമായ പ്രചാരണമാണ്. നിര്‍മിതബുദ്ധിയും മറ്റും ഉപയോഗിച്ച് വ്യാജമായി നിര്‍മിച്ച വീഡിയോസും ഫോട്ടോസുമാണ് പ്രചരിക്കുന്നതും. ഹോളിവുഡ് സൈനിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. സൈനിലേക്ക് തീപടരുന്നതിന് മുമ്പ് തന്നെ നിയന്ത്രണത്തിലാക്കാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ ഹോളിവുഡ് സൈനിന് കേടുപാടുകളില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]