സിനിമാപാരമ്പര്യമോ ഗോഡ്ഫാദറോ ഒന്നും ഇല്ലാത്തവര്‍ക്ക് പലപ്പോഴും അത്ര എളുപ്പമല്ല സിനിമയിലേക്കുള്ള യാത്ര. ഒരുവിധം സിനിമയിലെത്തിയാല്‍ തന്നെ അവിടെ പിടിച്ചുനില്‍ക്കുക എന്നത് അതിലും പ്രയാസകരമാണ്. ചിലരെ സിനിമ നിരാശപ്പെടുത്തുമ്പോള്‍ മറ്റുചിലര്‍ സ്വപ്നം പോലും കാണാതിരുന്ന ഉയരങ്ങളിലേക്ക് സിനിമയവരെയെത്തിക്കും. ബോളിവുഡിലെ സൂപ്പര്‍ താരമായ ഈ നടിക്കും പറയാനുള്ളത് വിജയത്തിന്റെ കഥയാണ്.
തീരെ ഭംഗിയില്ലാത്ത നടിയെന്നതായിരുന്നു കരിയറിന്റെ തുടക്കത്തില്‍ തന്നെ ലഭിച്ച വിശേഷണം. എന്നാല്‍ ഇന്ന് 400 കോടിയിലധികം ബ്ലോക്കബസ്റ്റര്‍ കളക്ഷന്‍ നേടിയ 255 കോടിയിലധികം മൂല്യമുള്ള നടിയും നിര്മാതാവുമാണവര്. പറഞ്ഞുവരുന്നത് അനുഷ്ക ശര്‍മയെ കുറിച്ചാണ്.
ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് അനുഷ്കയുടെ ജനനം. അച്ഛന് സൈനികനായിരുന്നു. മോഡലിങ്ങിലൂടെയാണ് അനുഷ്ക അഭിനയരംഗത്തെത്തുന്നത്. ആദിത്യ ചോപ്ര നിര്‍മിച്ച റബ് ദേ ബനാ ജോഡിയായിരുന്നു ആദ്യ ചിത്രം. യഷ് രാജ് ഫിലിംസിന്റെ മൂന്ന് സിനിമകളില്‍ അനുഷ്ക കരാറൊപ്പിട്ടു. ആദ്യ സിനിമ വമ്പന്‍ ഹിറ്റായി അനുഷ്കയുടെ പ്രകടനം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. എന്നാല്‍ കഴിവുണ്ടെങ്കിലും അനുഷ്കയ്ക്ക് ഭംഗിയില്ലെന്നായിരുന്നു നിര്‍മാതാവ് ആദിത്യ ചോപ്രയുടെ അഭിപ്രായം. അത് അനുഷ്കയോട് പറയുകയും ചെയ്തു. നീ കഴിവുള്ള അഭിനേതാവാണ്. പക്ഷേ നിന്നെ കാണാന്‍ ഒട്ടും ഭംഗിയില്ല.’ ആദിത്യ ചോപ്രയുടെ വാക്കുകള്‍ അനുഷ്ക പില്ക്കാലത്ത് കോഫി വിത്ത് കരണില്‍ ഓര്‍ത്തെടുക്കുന്നുണ്ട്.
പതിയെ അനുഷ്ക താരമായി തുടങ്ങി. 2014-ല്‍ ഇറങ്ങിയ പികെ ആ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായി. 400 കോടിയാണ് ചിത്രം നേടിയത്. തൊട്ടടുത്ത വര്‍ഷമിറങ്ങിയ സുല്‍ത്താനും 400 കോടി നേടി. പക്ഷേ 2018-ല്‍ കരിയറില്‍ ഒരു അപ്രതീക്ഷിത തിരിച്ചടി അനുഷ്കയ്ക്ക് നേരിടേണ്ടി വന്നു. ഷാരൂഖിനൊപ്പമഭിനയിച്ച സീറോ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു. സീറോയ്ക്ക് ശേഷമാണ് അനുഷ്ക അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുന്നത്. 2015-ലാരംഭിച്ച പ്രൊഡക്ഷന്‍ ഹൗസില്‍ അനുഷ്ക കൂടുതല്‍ ശ്രദ്ധനല്‍കി തുടങ്ങി. അനുഷ്ക നിർമിച്ച ഫില്ലൗരി, പരി, ബുള്‍ബുള്‍ പാതാള്‍ ലോക് എന്നിവയെല്ലാം വിജയചിത്രങ്ങളായിരുന്നു. ഏഴു വർഷങ്ങളായി അനുഷ്ക അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നിട്ട്. എന്നിട്ടും ഷാരൂഖ് ഖാനേക്കാളും അമിതാഭ് ബച്ചനേക്കാളും പോപ്പുലറാണ് അനുഷ്ക. ഇൻസ്റ്റഗ്രാമിൽ 68.9 മില്യൺ ഫോളോവേഴ്സാണ് അനുഷ്കയ്ക്ക്. ഷാരൂഖിന് 47.7 മില്യണും അമിതാഭ് ബച്ചന് 37.5 മില്യൺ ഫോളോവേഴ്സുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]