
കൊച്ചി: സിരകളിലേക്ക് തണുപ്പരിച്ചിറങ്ങും പോലെയായിരുന്നു ആ സംഗീതം. ചുട്ടുപൊള്ളുന്ന വെയിലിൽ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഒരു തരം തണുപ്പ്. കൊച്ചിയെ അറിയാവുന്ന കൊച്ചിക്കാരൻ ജാഗ്സ് തന്റെ ഡി.ജെ. തുടങ്ങിയത് പതിഞ്ഞ താളത്തിലായിരുന്നു. ഒന്നനങ്ങി നിന്ന യുവത്വത്തെ ചലിപ്പിക്കാൻ ജാഗ്സിന് അധിക സമയം വേണ്ടിവന്നില്ല. ചുവടുകൾ അതിവേഗം ചടുലമായി. അതിനൊപ്പം മിക്സറിൽനിന്ന് സംഗീതത്തിന്റെ ഗ്രാഫും ഉയർന്നുതുടങ്ങി.
വേദിക്കു മുൻപിൽ വർണങ്ങൾ വിതറി ‘പൂമ്പാറ്റകൾ’ പറന്നുതുടങ്ങി. പിന്നെ ആ താളവും വർണങ്ങളുമെല്ലാം നിലയ്ക്കാതെ മുന്നോട്ട്. നിത്യജീവിതത്തിൽ കേൾക്കുന്ന ചില ശബ്ദവീചികളും ഡി.ജെ.യിലേക്ക് മൊഴിമാറ്റം ചെയ്തപ്പോൾ സംഗതി മൊത്തത്തിൽ പൊളി. കപ്പ കൾചറിന്റെ തിരക്കുള്ള ശനിയാഴ്ചയിലെ ആഘോഷങ്ങളുടെ തുടക്കം ഇവിടെനിന്നായിരുന്നു. രാത്രിയുടെ ആലസ്യങ്ങളിൽനിന്ന് വിട്ടുണർന്ന് കൊച്ചി വീണ്ടും സംഗീതലോകത്തേക്ക് നടന്നുകയറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]