കൊച്ചി: കായൽക്കരയിലൂടെ ആഞ്ഞുവീശിയ ഒരു കൊടുങ്കാറ്റായിരുന്നോ, അതോ മിക്സറിൽനിന്ന് പുറപ്പെട്ട റോക്ക് മിശ്രണങ്ങളുടെ മിന്നൽ പ്രവാഹമായിരുന്നോ അത്. ബ്രൗൺകോട്ടിൽ തുടങ്ങി ഹന്നേസ് ബിയേഗറിലൂടെ പടർന്ന് ജോർജിയ ആൻഗുലിയിലൂടെ കപ്പ കൾച്ചറിൽ വിസ്മയം തീർത്ത ഡി.ജെ. ആവേശത്തെ എന്ത് പേരിട്ട് വിളിക്കുമെന്നറിഞ്ഞുകൂടാ. അത്രത്തോളം ഹൃദയത്തിലേക്ക് തുളഞ്ഞുകയറുന്ന ചാട്ടുളികളായിരുന്നു ഓരോ താളവും ഗാനവും.
ശനിയിലെ സായാഹ്നമാരംഭിച്ചത് നവീദ് ഖാന്റെ ബ്രൗൺകോട്ടിൽ നിന്നായി. നൂറും ആയിരവുമായി ഒഴുകിവന്ന കൊച്ചിയെ ആ സംഗീതം കപ്പ കൾച്ചറിന്റെ തീരത്തേക്ക് വലിച്ചടുപ്പിച്ചു. ലൈവ് മ്യൂസിക്കുമായെത്തിയ യൂറോപ്പിന്റെ ജർമനിക്കാരൻ ഡി.ജെ. മാന്ത്രികൻ ഹന്നേസ് ബിയേഗർ അവരെ കൂട്ടിക്കൊണ്ടുപോയത് ഉന്മാദത്തിന്റെ കാണാക്കാഴ്ചകളിലേക്കായിരുന്നു.
‘വീ വാണ്ട് മോർ’ -ഓരോ ഇടവേളകളിലും ആകാശത്തേക്കുയർന്ന നിറക്കൂട്ടുകളെ ചൂണ്ടി ജനക്കൂട്ടം അലറി വിളിച്ചു. മിക്സറിലെ ടൂണറുകൾ വേഗം കൂട്ടിക്കൊണ്ടേയിരുന്നു. അതിനൊപ്പം ഓരോ കാൽ വിരലുകളും നിലത്തുനിന്ന് ഉയർന്നുപൊങ്ങി. തരിച്ചുനിന്ന ഹൃദയങ്ങളെ മാനം മുട്ടിച്ചായിരുന്നു ഇറ്റലിക്കാരിയായ ജോർജിയ ആംഗുലിയുടെ എൻട്രി. പിന്നീടുള്ള രണ്ട് മണിക്കൂർ നിർത്താതെയവർ സംഗതമഴ പെയ്യിച്ചു. കടലിന്റെ ചൂടേറ്റ നഗരം ആ മഴയിൽ നനഞ്ഞ് തണുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]